ആധുനിക സാങ്കേതിക സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് സിവിൽ ഡിഫൻസ് അധികൃതർ സൗദി പൗരനെ കിണറിൽ നിന്ന് രക്ഷിച്ചത്.
റിയാദ്: സൗദിയിൽ കിണറിൽ വീണ സൗദി പൗരനെയും മലയിൽനിന്ന് വീണ നുഴഞ്ഞുകയറ്റക്കാരനെയും രക്ഷപ്പെടുത്തി. മധ്യപ്രവിശ്യയിൽപെട്ട വാദിദവാസിറിലും തെക്കുപടിഞ്ഞാറൻ സൗദിയിലെ ജീസാനിലുമാണ് രണ്ട് സംഭവങ്ങളിൽ സിവിൽ ഡിഫൻസിെൻറ ഇടപെടലിൽ രണ്ട് ജീവനുകൾ രക്ഷപ്പെട്ടത്.
വാദിദവാസിറിന് കിഴക്ക് അൽശറാഫാ ഡിസ്ട്രിക്ടിലെ കൃഷിയിടത്തിലെ കിണറിൽ സൗദി പൗരൻ വീണതായി സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. ആധുനിക സാങ്കേതിക സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് സിവിൽ ഡിഫൻസ് അധികൃതർ സൗദി പൗരനെ കിണറിൽ നിന്ന് രക്ഷിച്ചത്.
പരിക്കേറ്റ സൗദി പൗരനെ പിന്നീട് റെഡ് ക്രസൻറ് ആംബുലൻസിൽ വാദിദവാസിർ ജനറൽ ആശുപത്രിയിലേക്ക് നീക്കി. ജിസാനിൽ ദുർഘടമായ മലമ്പ്രദേശത്തു നിന്ന് വീണ് പരിക്കേറ്റ നുഴഞ്ഞുകയറ്റക്കാരനെയാണ് സിവിൽ ഡിഫൻസ് രക്ഷിച്ചത്. പരിക്കേറ്റ ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് നീക്കിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
(ഫോട്ടോ: 1. വാദിദവാസിറിൽ കിണറിൽ വീണ സൗദി പൗരനെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തുന്നു, 2. ജിസാനിൽ ദുർഘടമായ മലമ്പ്രദേശത്തു നിന്ന് വീണ് പരിക്കേറ്റ നുഴഞ്ഞുകയറ്റക്കാരനെ രക്ഷപ്പെടുത്തി കൊണ്ടുപോകുന്നു)
Read More - വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജയായ ബിസിനസുകാരിക്ക് അമേരിക്കയില്‍ ദാരുണാന്ത്യം
മലയാളി ഉംറ തീർഥാടകൻ മക്ക ഹറമിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലയാളി മക്കയിലെ ഹറമിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പറമ്പിൽപീടിക പാലപ്പെട്ടിപാറ സ്വദ്ദേശി കുഞ്ഞിപോക്കര് പാലക്കോടനാണ് ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ഹറമിൽ കഅ്ബയുടെ മുന്നിലുള്ള പ്രദക്ഷിണ മുറ്റത്ത് (മത്വാഫ്) കുഴഞ്ഞ് വീണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണ കാരണം. മൃതദേഹം അജയാദ് എമർജൻസി ഹോസ്പിറ്റലിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും. ഉംറ ഗ്രൂപ്പിൽ ഇദ്ദേഹം വ്യാഴ്ചയാണ് മക്കയിലെത്തിയത്.
Read More - സൗദിയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ പ്രവാസികൾ പുറത്താവും; തപാൽ, പാഴ്‌സൽ ഗതാഗത ജോലികളിൽ സ്വദേശിവത്കരണം
ᐧ
