
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. ഇതിന്റെ ഭാഗമായി 13 പേരെ അറസ്റ്റ് ചെയ്തു. താമസ കുടിയേറ്റ, തൊഴില്‍ നിയമം ലംഘിച്ച ഒമ്പത് പേരെയും നാല് യാചകരെയുമാണ് അറസ്റ്റ് ചെയ്തത്. നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read also- ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് യുവതിക്ക് വാട്സ്ആപില്‍ മെസേജ് അയച്ചു; പ്രവാസി അറസ്റ്റില്‍
നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന തുടരുന്നു; നിരവധിപ്പേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനായി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിപ്പേരെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തലസ്ഥാന ഗവര്‍ണറേറ്റിലും ജഹ്റയിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 13 പേരെ അറസ്റ്റ് ചെയ്‍തു.
കഴിഞ്ഞ ദിവസം അറസ്റ്റിലായവരില്‍ ഒന്‍പത് പേര്‍ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്ന പ്രവാസികളും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്‍തിരുന്നവരുമാണ്. ഭിക്ഷാടനം നടത്തുന്നതിനിടെയാണ് നാല് പേര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
Read also- അനധികൃത പുകയില ഫാക്ടറി; സൗദിയില്‍ ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് ജയില്‍ശിക്ഷയും പിഴയും
കഞ്ചാവുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്
മനാമ: രണ്ടര കിലോഗ്രാം കഞ്ചാവുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി ഇന്ത്യക്കാരന് 10 വര്‍ഷം ജയില്‍ ശിക്ഷ. 65 വയസുകാരനായ ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.
വസ്‍ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് കേസ് രേഖകള്‍ പറയുന്നു. വിമാനത്താവളത്തിലെ എക്സ്റേ മെഷീനില്‍ ലഗേജ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തി. വിപണിയില്‍ ഇതിന് 80,000 ദിനാര്‍ വില വരുമെന്നാണ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ വെച്ചുതന്നെ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്‍ത് തുടര്‍ നടപടികള്‍ക്ക് വിധേയനാക്കുകയായിരുന്നു.
എന്നാല്‍ ബാഗില്‍ മയക്കുമരുന്ന് ഉള്ളവിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഇയാള്‍ വാദിച്ചു. നാട്ടില്‍ വെച്ച് ഒരാള്‍ തന്ന സാധനങ്ങളായിരുന്നു അവയെന്നും ബഹ്റൈനിലുള്ള അയാളുടെ ബന്ധുവിന് കൊടുക്കാന്‍ ആവശ്യപ്പെട്ടതാണെന്നും പ്രതി പറഞ്ഞു. വസ്‍ത്രങ്ങള്‍ മാത്രമാണെന്നാണ് തന്നോട് പറഞ്ഞത്. 65 വയസുകാരനായ താന്‍ ഇന്നേ വരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നാട്ടില്‍ നിന്ന് പരിചയപ്പെട്ട ആള് തന്നുവിട്ട പാര്‍സലാണെന്നും ഇയാള്‍ പറഞ്ഞു.
ഈ പ്രായത്തില്‍ മയക്കുമരുന്ന് കടത്തിയിട്ട് താന്‍ എന്ത് ചെയ്യാനാണെന്നും പ്രതി കോടതിയില്‍ അദ്ദേഹം ചോദിച്ചു. എന്നാല്‍ ഇത്തരം വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. പ്രതിക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഒപ്പം 5000 ദിനാര്‍ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തണമെന്നാണ് വിധി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ