
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അൽ വഫ്രയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ട്രക്ക് ഡ്രൈവറാണ് മരിച്ചത്. വാഹനത്തിന്‍റെ ടയറിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. അൽ വഫ്ര സെന്‍ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ഡ്രൈവർ മരണപ്പെട്ടതായി ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. അപകടസ്ഥലം തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും അവർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam