ബ്രിട്ടനില്‍ കാറപകടത്തില്‍ രണ്ട് മലയാളികൾ മരിച്ചു

Published : Jan 18, 2022, 10:01 AM ISTUpdated : Jan 18, 2022, 03:04 PM IST
ബ്രിട്ടനില്‍ കാറപകടത്തില്‍ രണ്ട് മലയാളികൾ മരിച്ചു

Synopsis

മൂവാറ്റുപുഴ സ്വദേശി 32 വയസുള്ള ബിൻസ് രാജൻ, കൊല്ലം സ്വദേശി അർച്ചന നിർമ്മൽ എന്നിവരാണ് മരിച്ചത്. ബിൻസിന്റെ ഭാര്യ അനഘയും മകളും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ബ്രിട്ടന്‍: ബ്രിട്ടനിലെ ചെൽറ്റൻഹാമിൽ കാർ അപകടത്തിൽ (Car Accident) രണ്ട് മലയാളികൾ മരിച്ചു. മൂവാറ്റുപുഴ സ്വദേശി 32 വയസുള്ള ബിൻസ് രാജൻ, കൊല്ലം സ്വദേശി അർച്ചന നിർമ്മൽ എന്നിവരാണ് മരിച്ചത്. ബിൻസിന്റെ ഭാര്യ അനഘയും മകളും ഓക്‌സ്‌ഫോർഡ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഗ്ലോസ്റ്ററിന് സമീപം ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലാണ് അപകടം ഉണ്ടായത്. ബിൻസ് രാജനും കുടുംബവും സുഹൃത്ത് നിർമ്മൽ രമേഷ്, ഭാര്യ അർച്ചന എന്നിവരുമായി ലൂട്ടനിൽ നിന്നും ഗ്ലോസ്റ്റർഷെയറിലേക്ക് പോകും വഴിയായിരുന്നു അപകടം. അപകട സ്ഥലത്ത് തന്നെ ബിൻസ് രാജൻ മരിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബിൻസ് കുടുംബവുമൊത്ത് യുകെയിലെത്തിയത്.

Also Read : തൊഴില്‍ കരാര്‍ ഒപ്പിട്ട് മടങ്ങവെ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു

Also Read : കോട്ടയത്ത് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു; 16 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Also Read : ആല്‍മരം വീണപ്പോള്‍ രക്ഷപ്പെട്ടയാള്‍ കമുക് വീണ് മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു