വടം കെട്ടി വലിക്കുന്നതിനിടെ കമുക് രാജന്റെ മേല്‍ പതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പറവൂര്‍: കൂറ്റന്‍ ആല്‍മരം വീണപ്പോള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടയാള്‍ കമുക് വീണ് മരിച്ചു. ചെറിയപല്ലം തുരുത്ത് ഈരേപാടത്ത് രാജന്‍(60)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ബന്ധുവിനൊപ്പം തറവാട്ടുവീട്ടിലെ കമുക് വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വടം കെട്ടി വലിക്കുന്നതിനിടെ കമുക് രാജന്റെ മേല്‍ പതിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോട്ടറിവില്‍പ്പനക്കാരനാണ് രാജന്‍. ചരിത്രപ്രാധാന്യമുള്ള നമ്പൂരിയച്ചന്‍ ആല്‍മരം നിലംപൊത്തിയപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് രാജന്‍. ലോട്ടറി വില്‍ക്കുന്നതിനിടെ ആല്‍മരം പൊട്ടിവീണു. ആല്‍തറയില്‍ തടി തങ്ങിനിന്നതിനാല്‍ രാജന്‍ രക്ഷപ്പെട്ടു. ഈ ആല്‍ത്തറയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജനാണ് വിളക്ക് തെളിയിക്കുന്നത്.