തിങ്കളാഴ്‍ച ഒമാനില്‍ സോഹാറിലെ സെല്ലാന്‍ റൌണ്ട് എബൌട്ടിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു

മസ്‍കത്ത്: ഒമാനിലുണ്ടായ (Oman) വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി തൈക്കൂട്ടത്തില്‍ ഹൗസില്‍ അയമുവിന്റെ മകന്‍ ഷറഫുദ്ദീന്‍ (54) ആണ് മരിച്ചത്. തിങ്കളാഴ്‍ച സോഹാറിലെ സെല്ലാന്‍ റൌണ്ട് എബൌട്ടിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.

നേരത്തെ മസ്‍കത്തില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹം പുതിയ വിസയില്‍ ഒരു മാസം മുമ്പാണ് ഷിനാസിലെ സ്വകാര്യ സ്ഥാപനത്തില്‍ എത്തിയത്. മസ്‍കത്തില്‍ സ്‍പോണ്‍സറുമായി തൊഴില്‍ കരാര്‍ ഒപ്പിട്ട ശേഷം കാറില്‍ മടങ്ങുന്നതിനിടെയായിരുന്നു വാഹനാപകടം. മാതാവ് - ആമിന. ഭാര്യ - ഷക്കീല. സഹോദരന്‍ - നിഷാദ്.