
കുവൈത്ത് സിറ്റി : കുവൈത്തിൽ വാട്ടർ ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനക്ക് നിരോധനമേർപ്പെടുത്തി. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഡിസംബർ ഒന്ന് മുതൽ മാർച്ച് 31 വരെയായിരിക്കും നിരോധനം. ഫെബ്രുവരി 25, 26 തീയതികളിൽ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് നടപടി. ആഘോഷത്തിന് വാട്ടർ ഗണ്ണുകളും വാട്ടർ ബലൂണും ഉപയോഗിച്ച് കുട്ടികളും മുതിർന്നവരും പൊതു ജനങ്ങൾക്ക് നേരെ വെള്ളം ചീറ്റുകയും ജലം പാഴാക്കുകയും ചെയ്യും. ഇത്തരം പ്രവണതകൾ ഒഴിവാക്കാനും പൊതു ക്രമസമാധാനം നിലനിർത്താനുമാണ് മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. തീരുമാനം നടപ്പിലാക്കുന്നതിന് എല്ലാ ബന്ധപ്പെട്ട അധികാരികൾക്കും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
read more: ഇക്കാര്യത്തിൽ ഇവർ മനുഷ്യനെ വെല്ലും, യുഎഇയിലെ സ്ട്രോബറി പാടങ്ങൾ കൈയടക്കാൻ എഐ റോബോട്ടുകൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam