ക്രൂ- 9 ലാൻഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാഗൺ പേടകത്തിനു പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ നിലവിൽ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റുകയാണ്.

11:59 PM (IST) Mar 19
യഥാര്‍ത്ഥ ആശാ വര്‍ക്കര്‍മാരല്ല സമരത്തിലുള്ളതെന്നാണ് എ വിജയരാഘവൻ്റെ വിമര്‍ശനം.
കൂടുതൽ വായിക്കൂ11:52 PM (IST) Mar 19
പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.
കൂടുതൽ വായിക്കൂ11:18 PM (IST) Mar 19
വർക്കല ഹരിഹരപുരം സെന്റ് തോമസ് യു പി സ്കൂളിൽ ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. തോണിപ്പാറ സ്വദേശിയായ രഞ്ജിത്താണ് പൊലീസ് പിടിയിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
കൂടുതൽ വായിക്കൂ11:03 PM (IST) Mar 19
തിരുത്തി പറമ്പ് സ്വദേശിയായ മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വായിക്കൂ10:37 PM (IST) Mar 19
ഷിബിലയുടെ ശരീരത്തില്‍ പതിനൊന്ന് മുറിവുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലേറ്റ രണ്ട് ആഴത്തിലുള്ള മുറിവുകള്‍ മരണകാരണമായി. കൊലപാതകം നേരത്ത് യാസർ ലഹരി ഉപയോഗിച്ചിരുന്നില്ല എന്നാണ് പൊലീസ് കണ്ടെത്തൽ.
കൂടുതൽ വായിക്കൂ10:30 PM (IST) Mar 19
വീടിനുള്ളിൽ രഹസ്യ അറകളിൽ ചാക്കുകളിൽ ചന്ദനമുട്ടികൾ അട്ടിയായി അടുക്കികെട്ടിയ നിലയിലായിരുന്നു
കൂടുതൽ വായിക്കൂ10:13 PM (IST) Mar 19
മൂന്ന് മാസങ്ങളിലായി തവണകളായി 9 ലക്ഷം രൂപ നൽകിയിട്ടും ബാങ്കിലെ ജോലിയേക്കുറിച്ച് അറിയിപ്പൊന്നും ലഭിക്കാതെ വന്നതോടെയാണ് യുവാവ് പൊലീസിൽ പരാതിപ്പെട്ടത്
കൂടുതൽ വായിക്കൂ09:41 PM (IST) Mar 19
ഒന്നര മാസം മുൻപ് വയോധിക ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന കെയർ ടേക്കർ രാജി വച്ചിരുന്നു. ഇയാളോട് തിരികെ വരാമോ എന്ന് ആവശ്യപ്പെട്ടപ്പോൾ ഇയാൾ നിർദ്ദേശിച്ച മറ്റൊരാൾ ജോലിക്ക് ചേർന്നത് രണ്ട് ദിവസം മുൻപാണെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്.
കൂടുതൽ വായിക്കൂ09:37 PM (IST) Mar 19
ശംഭു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കർഷകർ താൽക്കാലികമായി നിർമിച്ച ഷെഡ്ഡുകള്‍ പൊലീസ് പൊളിച്ചുനീക്കി.
കൂടുതൽ വായിക്കൂ09:12 PM (IST) Mar 19
അധ്യാപികയെ സർവീസിൽ തിരിച്ചെടുക്കാൻ നൽകിയ ഉത്തരവിൽ റീഇൻസ്‌റ്റേന്റ്‌മെന്റ് എന്നതിന് പകരം റീഎസ്‌റ്റാബ്ലിഷ്‌മെന്റ് എന്ന വാക്കുപയോഗിച്ചതിൽ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അരവിന്ദ് കുമാർ എന്നിവർ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.
കൂടുതൽ വായിക്കൂ08:51 PM (IST) Mar 19
എംസി റോഡിലൂടെയെത്തിയ ഒമ്നി ആംബുലൻസ് നിയന്ത്രണം വിട്ടാണ് വട്ടപ്പാറക്ക് സമീപം പമ്പിന് എതിർവശത്തായുള്ള തോട്ടിലേക്ക് മറിഞ്ഞത്
കൂടുതൽ വായിക്കൂ08:45 PM (IST) Mar 19
കഴിഞ്ഞ ഒരുമാസത്തിലേറെയായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലാണ്.അവരുടേത് അതിജീവന പോരാട്ടമാണ്.
കൂടുതൽ വായിക്കൂ08:32 PM (IST) Mar 19
പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ഇവര്‍ യുവാവിനേയും സഹോദരനേയും ആക്രമിച്ചത്.
കൂടുതൽ വായിക്കൂ08:13 PM (IST) Mar 19
നിലവിലെ ഉയർന്ന സ്വർണ്ണവില, ലോൺ-ടു-വാല്യൂ അനുപാതം വായ്പ എടുക്കുന്നവർക്ക് കൂടുതൽ അനുകൂലമാണ്.
കൂടുതൽ വായിക്കൂ08:05 PM (IST) Mar 19
അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന റസിഡൻഷ്യൽ സ്കൂളിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഭക്ഷണത്തിൽ അവശേഷിച്ചത് പ്രദേശത്തെ വ്യവസായി നൽകുകയായിരുന്നു
കൂടുതൽ വായിക്കൂ07:36 PM (IST) Mar 19
തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം. കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന കളി (തങ്കു)യെയാണ് മക്കൾ ഉപേക്ഷിച്ച് പോയത്.
കൂടുതൽ വായിക്കൂ07:32 PM (IST) Mar 19
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ചെങ്ങറ സുരേന്ദ്രനെ സിപിഐ അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു
കൂടുതൽ വായിക്കൂ07:20 PM (IST) Mar 19
ആയുഷ് മാന്‍ ഭരാത് , ജീവന്‍ ജ്യോതി പദ്ധതികളില്‍ ആശമാരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതികളുടെ പ്രയോജനം കിട്ടുമെന്നും നദ്ദ വ്യക്തമാക്കി
കൂടുതൽ വായിക്കൂ07:18 PM (IST) Mar 19
യാതൊരു ഈടും നല്‍കാതെ തന്നെ വായ്പ ലഭിക്കുന്നുവെന്നതാണ് ഇതിന്‍റെ പ്രത്യേകത
കൂടുതൽ വായിക്കൂ07:13 PM (IST) Mar 19
ആരോഗ്യത്തെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചുവരുന്നതോടെ, സ്ത്രീകള്‍ ഇപ്പോള്‍ സ്വന്തമായുള്ള പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ തേടുന്നത് കൂടിയിട്ടുണ്ട്
കൂടുതൽ വായിക്കൂ06:56 PM (IST) Mar 19
മൂന്ന് നിർമ്മാണ പ്രവർത്തനങ്ങളേത്തുടർന്നാണ് 26.03.2025 തീയതി രാവിലെ 8 മണി മുതല്‍ 28.03.2025 തീയതി രാവിലെ 8 മണി വരെ കുടിവെള്ള വിതരണം നിർത്തിവയ്ക്കുന്നത്.
കൂടുതൽ വായിക്കൂ06:46 PM (IST) Mar 19
ചിപ്പിലിത്തോട് - തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്മാനാണ് മരിച്ചത്.
കൂടുതൽ വായിക്കൂ06:34 PM (IST) Mar 19
കോൺഗ്രസിന്റെ ഭരണിക്കാവ് ഓഫീസിൽ വച്ച് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും മർദ്ദനത്തിന് ഇരയായെന്നാണ് പരാതി
കൂടുതൽ വായിക്കൂ06:20 PM (IST) Mar 19
ബാങ്കുകളിലെ ഒഴിവുകൾ നികത്താൻ നിയമനങ്ങൾ നടത്തുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം
കൂടുതൽ വായിക്കൂ06:10 PM (IST) Mar 19
തൃശ്ശൂരിൽ അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. ഡെഡ് മണി എന്ന പേരിൽ 500 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പരാതി. രാജ്യത്തെ വിവിധ ബാങ്കുകളിലായി അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്യാണ് പുതിയ തട്ടിപ്പ്. സംഭവത്തിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
കൂടുതൽ വായിക്കൂ06:07 PM (IST) Mar 19
മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ ടർഫുകൾക്ക് നാളെ മുതൽ രാത്രി 12 മണി വരെ മാത്രം അനുമതി
കൂടുതൽ വായിക്കൂ06:06 PM (IST) Mar 19
മാരാരിക്കുളം സ്വദേശി രമണനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ൽ കുട്ടിക്ക് നാല് വയസുള്ളപ്പോൾ മുതൽ തുടങ്ങിയ പീഡനം 2021 ലാണ് പുറത്ത് അറിഞ്ഞത്.
കൂടുതൽ വായിക്കൂ05:55 PM (IST) Mar 19
ബെംഗളൂരുവിൽ നിന്ന് സിന്തറ്റിക് മരുന്ന് ജില്ലയിലേക്കെത്തിക്കുന്നവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. പാണ്ടിക്കാടേയ്ക്ക് ബസിലെത്തിയ സംഘത്തെ രാസലഹരിയുമായി കയ്യോടെ പിടികൂടി പൊലീസ്
കൂടുതൽ വായിക്കൂ05:54 PM (IST) Mar 19
യുഡിഎഫിനൊപ്പം ബിജെപിയിലെ ഒരു വിഭാഗവും അവിശ്വാസത്തെ പിന്തുണച്ചതോടെ 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്.
കൂടുതൽ വായിക്കൂ05:43 PM (IST) Mar 19
നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ തൃശൂർ കൊരട്ടിയിൽ രണ്ടു പേര്‍ പിടിയിൽ. കാടുകുറ്റി സ്വദേശി ഷിജോ (45), കറുകുറ്റി അന്നനാട് സ്വദേശി ബാബു പരമേശ്വരൻ നായർ (55) എന്നിവരാണ് പിടിയിലായത്.
കൂടുതൽ വായിക്കൂ05:40 PM (IST) Mar 19
മലപ്പുറം പുള്ളിപ്പാടം സ്വദേശി ശരത് ചന്ദ്രനെയാണ് കോടതി ട്രിപ്പിൾ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. പ്രതി 90,000 രൂപ പിഴയും അടയ്ക്കണം.
കൂടുതൽ വായിക്കൂ05:30 PM (IST) Mar 19
ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ലെന്ന് ആരോഗ്യമന്ത്രി
കൂടുതൽ വായിക്കൂ05:23 PM (IST) Mar 19
മലപ്പുറം ആലങ്കോട് ഒസാരു വീട്ടില്‍ സുഹൈലിനെയും മലപ്പുറം ആലങ്കോട് ഒരുളൂര്‍ ഇട്ടി പറമ്പില്‍ അസീസിനെയുമാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്
കൂടുതൽ വായിക്കൂ05:14 PM (IST) Mar 19
പൊലീസും ബോംബ് സ്ക്വാഡും ചേർച്ച് കളക്ടറേറ്റിൽ പരിശോധന നടത്തി. സംശാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടുതൽ വായിക്കൂ04:52 PM (IST) Mar 19
ആവശ്യങ്ങൾ ഒന്നും പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരാൻ ആശാ വർക്കർമാർ പ്രഖ്യാപിച്ചു.
കൂടുതൽ വായിക്കൂ04:34 PM (IST) Mar 19
ബംഗളൂരുവിൽ നിന്നുള്ള ലഹരിക്കടത്തിന്റെ ഇടത്താവളമായി താമരശ്ശേരി ചുരം മാറിയതോടെയാണ് ലഹരി കെണിയിൽ പെടുന്നവരുടെ എണ്ണവും കുറ്റകൃത്യങ്ങളും പെരുകിയത്.
കൂടുതൽ വായിക്കൂ04:34 PM (IST) Mar 19
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥി അടക്കം 3 പേർക്ക് കുത്തേറ്റു. 3 പേരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വായിക്കൂ04:24 PM (IST) Mar 19
ചൈനയ്ക്ക് പുറമേ ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതി റെക്കോര്‍ഡ് നിലയിലാണ്.
കൂടുതൽ വായിക്കൂ04:19 PM (IST) Mar 19
പാലാ ഇടമറ്റത്ത് മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു
കൂടുതൽ വായിക്കൂ04:18 PM (IST) Mar 19
കണ്ണൂരിൽ ചക്ക പറിക്കാൻ പ്ലാവിൽ കയറിയ യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. പ്ലാവിൽ കയറി യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തിയത്.
കൂടുതൽ വായിക്കൂ