കണ്ണൂരിൽ ചക്ക പറിക്കാൻ പ്ലാവിൽ കയറിയ യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. പ്ലാവിൽ കയറി യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തിയത്.

കണ്ണൂര്‍: കണ്ണൂരിൽ ചക്ക പറിക്കാൻ പ്ലാവിൽ കയറിയയാൾ താഴെ ഇറങ്ങാനാവാതെ കുടുങ്ങി. ഒടുവിൽ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. കാപ്പാട് സ്വദേശി ബിജേഷാണ് പ്ലാവിൽ കയറി കുടുങ്ങിയത്. മരത്തിന് മുകളിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. 35 അടി ഉയരമുള്ള പ്ലാവിലാണ് കുടുങ്ങിയത്. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് അംഗങ്ങളാണ് ബിജേഷിനെ താഴെയിറക്കിയത്. ഫയര്‍ഫോഴ്സെത്തി കയര്‍ ഉള്‍പ്പെടെ കെട്ടിയശേഷം സാഹസികമായാണ് ബിജേഷിനെ താഴെയിറക്കിയത്. 

ബിജെപി കൗണ്‍സിലർമാർ പിന്തുണച്ചു, തൊടുപുഴ നഗരസഭയിലെ എൽഡിഎഫ് ചെയര്‍പേഴ്സണെതിരെ യുഡിഎഫ് അവിശ്വാസം പാസായി

YouTube video player