അധ്യാപികയെ സർവീസിൽ തിരിച്ചെടുക്കാൻ നൽകിയ ഉത്തരവിൽ റീഇൻസ്‌റ്റേന്റ്‌മെന്റ്‌ എന്നതിന്‌ പകരം റീഎസ്‌റ്റാബ്ലിഷ്‌മെന്റ്‌ എന്ന വാക്കുപയോഗിച്ചതിൽ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അരവിന്ദ് കുമാർ എന്നിവർ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. 

ദില്ലി : സുപ്രീംകോടതിയിൽ പരിഭാഷയ്ക്കായി പ്രാദേശിക ഭാഷ പരിജ്ഞാനമുള്ള സംഘത്തെ നിയമിക്കണമെന്ന് സുപ്രീംകോടതി അഡ്വക്കേറ്റ്സ് -ഓൺ -റെക്കോർഡ് അസോസിയേഷൻ . ഇതുസംബന്ധിച്ച് അസോസിയേഷൻ അധ്യക്ഷൻ വിപിൻ നായർ ചീഫ്‌ ജസ്‌റ്റിസ്‌ സഞ്ജീവ്‌ ഖന്നയ്‌ക്ക്‌ കത്തുനൽകി. അധ്യാപികയെ സർവീസിൽ തിരിച്ചെടുക്കാൻ നൽകിയ ഉത്തരവിൽ റീഇൻസ്‌റ്റേന്റ്‌മെന്റ്‌ എന്നതിന്‌ പകരം റീഎസ്‌റ്റാബ്ലിഷ്‌മെന്റ്‌ എന്ന വാക്കുപയോഗിച്ചതിൽ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അരവിന്ദ് കുമാർ എന്നിവർ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. പരിഭാഷകളിൽ വരുന്ന തെറ്റ് ഒഴിവാക്കാൻ എന്തു മാർഗം സ്വീകരിക്കാനാകുമെന്ന് അഡ്വക്കേറ്റ്സ് -ഓൺ -റെക്കോർഡ് അസോസിയേഷൻ പ്രസിഡന്റ് വിപിൻ നായരോട് വിഷയത്തിൽ ബെഞ്ച്‌ അഭിപ്രായം തേടിയിരുന്നു. ഈക്കാര്യത്തിലാണ് അസോസിയേഷൻ നിലപാട് അറിയിച്ചത്. 

പരിഭവം അലിയിച്ച ആശ്ലേഷം; മുഖ്യമന്ത്രിയുടെ ഇഫ്‍താർ വിരുന്നിൽ പരസ്പരം കെട്ടിപ്പിടിച്ച് ആസിഫും രമേഷ് നാരായണും

YouTube video player