പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ചെങ്ങറ സുരേന്ദ്രനെ സിപിഐ അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു

കൊല്ലം: മുൻ എം.പിയും മുതിർന്ന നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. സിപിഐ കൊല്ലം ജില്ലാ കൗൺസിലിൻ്റേതാണ് തീരുമാനം. ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇന്ന് ചേർന്ന സിപിഐ കൊല്ലം ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു. കഴിഞ്ഞ തവണ യോഗത്തിൽ പങ്കെടുത്ത ചെങ്ങറ സുരേന്ദ്രൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ഇന്നത്തെ യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നില്ല.

YouTube video player