
മുംബൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷന്‍ ഫെസ്റ്റിവലായ മെറ്റ് ഗാല 2025 കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാൻ ഈ വർഷം മെറ്റ് ഗാല റെഡ് കാർപെറ്റിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്നതാണ് പുകിയ വാര്‍ത്ത.
ഷാരൂഖ് ഖാന്‍ മെറ്റ് ഗാല റെഡ് കാർപെറ്റിൽ എത്തുന്നത് ഇതാദ്യമായാണ്. ഡയറ്റ് സബ്യ എന്ന പേജിലാണ് ഇത് സംബന്ധിച്ച് വിവരം വന്നിരിക്കുന്നത്. 2025 മെയ് മാസത്തിൽ സബ്യസാച്ചി (ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ബ്രാൻഡ്) ധരിച്ച് ബോളിവുഡിന്‍റെ കിംഗ് ഖാന്‍ മെറ്റ് ഗാലയില്‍ പങ്കെടുക്കും എന്നാണ് ഇവരുടെ പോസ്റ്റ് പറയുന്നത്. ദേശീയ മാധ്യമങ്ങളില്‍ അടക്കം ഇത് വാര്‍ത്തയായിട്ടുണ്ട്.
ഈ ഇന്‍സ്റ്റ പോസ്റ്റ് വാര്‍ത്തയാകുവാന്‍ കാരണം ഷാരൂഖിന്‍റെ മാനേജര്‍ പൂജ ധലാല്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ഇതോടെയാണ് പലരും ഷാരൂഖിന്‍റെ മെറ്റഗാല അരങ്ങേറ്റം സ്ഥിരീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
എന്തായും ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 59 കാരനായ ഷാരൂഖ് ഇന്ത്യൻ ആഡംബര ലേബൽ സബ്യസാചിയെ ലോകത്തിലെ ഏറ്റവും ഗ്ലാമറസ് വേദികളിൽ അവതരിപ്പിക്കും എന്നത് കുറച്ചു നാളായി അഭ്യൂഹം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റ പോസ്റ്റിലെ ഷാരൂഖിന്‍റെ മനേജറുടെ ലൈക്ക് ഇപ്പോള്‍ സ്ഥിരീകരിച്ചു എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
മെയ് 5 ന് ന്യൂയോർക്കിൽ നടക്കുന്ന ഈ വർഷത്തെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ഇവന്റിന്റെ അഥ മെറ്റ ഗാലയുടെ പ്രമേയം "സൂപ്പർഫൈൻ: ടെയ്‌ലറിംഗ് ബ്ലാക്ക് സ്റ്റൈൽ" എന്നതാണ്. മോണിക്ക എൽ. മില്ലറുടെ "സ്ലേവ്സ് ടു ഫാഷൻ: ബ്ലാക്ക് ഡാൻഡിസം ആൻഡ് ദി സ്റ്റൈലിംഗ് ഓഫ് ബ്ലാക്ക് ഡയസ്പോറിക് ഐഡന്റിറ്റി" എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ തീം തിരഞ്ഞെടുത്തിരിക്കുന്നത്.
ലോകത്തിലെ പ്രമുഖ ബ്രാന്‍റുകളും താരങ്ങളും എത്തുന്ന മെറ്റ ഗാല വേദി ശരിക്കും ലോകത്തിലെ ഫാഷന്‍ ഒത്തുചേരല്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേ സമയം ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രമായി കിംഗ് വലിയൊരു താരനിരയുമായാണ് എത്തുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് റെഡ് ചില്ലീസ് എന്റർടൈൻമെന്റും മാർഫ്ലിക്സ് പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന ബോളിവുഡ് സംരംഭങ്ങളിൽ ഒന്നാണ് കിംഗ്.
അഭിഷേക് ബച്ചൻ, അഭയ് വർമ്മ, അര്‍ഷാദ് വര്‍സി എന്നിവർ ചിത്രത്തിൽ ഇതിനകം കാസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് ഇതുവരെ വന്ന വാര്‍ത്ത.ദീപിക പദുക്കോൺ ഒരു പ്രധാന ക്യാമിയോ വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുണ്ട്.
'ഷാരൂഖ് ഖാനും കുടുംബവും താമസം മാറി, ഇരുട്ടടി കിട്ടി കുറേ കച്ചവടക്കാര്‍' : വീഡിയോ വൈറല്‍ !
ആ പടം പൊട്ടിയതോടെ സംവിധായകനുമായി ഷാരൂഖ് പിണങ്ങിയോ?: വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തരം