'ഷാരൂഖ് ഖാനും കുടുംബവും താമസം മാറി, ഇരുട്ടടി കിട്ടി കുറേ കച്ചവടക്കാര്‍' : വീഡിയോ വൈറല്‍ !

Published : Apr 26, 2025, 12:32 PM ISTUpdated : Apr 26, 2025, 12:33 PM IST
'ഷാരൂഖ് ഖാനും കുടുംബവും താമസം മാറി, ഇരുട്ടടി കിട്ടി കുറേ കച്ചവടക്കാര്‍' : വീഡിയോ വൈറല്‍ !

Synopsis

മുംബൈയിലെ മന്നത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഷാരൂഖ് ഖാൻ താമസം മാറി. ഇത് മന്നത്തിന് മുന്നിലെ തിരക്ക് കുറയ്ക്കുകയും പ്രാദേശിക കച്ചവടക്കാരെ ബാധിക്കുകയും ചെയ്തു.

മുംബൈ: ഷാരൂഖ് ഖാൻ അടുത്തിടെയാണ് മുംബൈയിലെ വസതിയായ മന്നത്തില്‍ നിന്നും താമസം മാറിയത്. മന്നത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഷാരൂഖും കുടുംബവും താമസം മാറിയത്. ഏകദേശം രണ്ട് വർഷമെടുക്കും മന്നത്ത് പുനരുദ്ധാരണത്തിന് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഇതോടെ ബാന്‍റ്സ്റ്റാന്‍റിലെ മന്നത്തിന് മുന്നിലെ സ്ഥിരം തിരക്ക് കുറഞ്ഞു. ഇതോടെ ശരിക്കും പെട്ടിരിക്കുന്നത് പ്രദേശിക കച്ചവടക്കാരാണ്. 

മുംബൈയിലെ ഏറ്റവും കൂടുതൽ ഫോട്ടോകൾ എടുക്കുന്ന പ്രദേശങ്ങളിലൊന്നായ മന്നത്ത് ഇപ്പോള്‍ വിജനമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചില വീഡിയോകളിൽ, ഷാരൂഖിന്റെ വീടിന് പുറത്തുള്ള പ്രാദേശിക കച്ചവടക്കാര്‍ അവരുടെ ബുദ്ധിമുട്ടുകൾ പങ്കുവെക്കുകയാണ്. 

നവീകരണ ഘട്ടത്തിൽ, ആരാധകർ മന്നത്തിന് പുറത്ത് ഒത്തുകൂടുന്നത് നിർത്തി. ഇത് ആ ആളുകളുടെ വരവിലൂടെ മികച്ച കച്ചവടം ലഭിച്ചിരുന്ന പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ബാധിച്ചുവെന്നാണ് വിവരം. 
ഒരു ക്ലിപ്പിൽ, ഒരു ഐസ്ക്രീം വിൽപ്പനക്കാരൻ ഇപ്പോള്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാണെന്നും, ഷാരൂഖ് ഇവിടെ നിന്നും താമസം മാറ്റിയതോടെ വീട്ടിന് മുന്നിലേക്ക് ആളുകള്‍ വരുന്നത് നിലച്ചുവെന്ന് പറയുന്നു. 

"നേരത്തെ അവസ്ഥയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇപ്പോഴത്തെ അവസ്ഥ. മുന്‍പ് ഷാരൂഖിനെ കാണാം എന്ന പ്രതീക്ഷയില്‍ ആളുകള്‍ ചിലപ്പോള്‍ ഇവിടെ മണിക്കൂറുകള്‍ നില്‍ക്കുമായിരുന്നു. ഇത് കച്ചവടം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന ആളുകള്‍ ഷാരൂഖ് ഇവിടെ വരില്ലെന്ന് ഉറപ്പാകുന്നതോടെ അപ്പോള്‍ തന്നെ സ്ഥലം വിടുന്നു. വന്ന വണ്ടിയില്‍ തന്നെ കയറിപ്പോവുകയാണ് ആളുകള്‍, കച്ചവടം തീരേ കുറഞ്ഞു" ഒരു പ്രദേശിക കച്ചവടക്കാരന്‍ പറഞ്ഞു. 

ഷാരൂഖ് മന്നത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഈ സ്ഥലം സ്പെഷ്യല്‍ ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല എന്നും ഇദ്ദേഹം വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു. 

ഷാരൂഖ് ഖാൻ ഭാര്യ ഗൗരി ഖാനും മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവര്‍ ബാന്ദ്രയിലെ പാലി ഹിൽ പ്രദേശത്തുള്ള ഒരു ആഡംബര അപ്പാർട്ട്മെന്‍റിലേക്കാണ് കഴിഞ്ഞ മാസം താമസം മാറ്റിയത്. ഷാരൂഖ് ഖാൻ മകൾ സുഹാന ഖാനുമൊത്തുള്ള കിംഗ് എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത് എന്നാണ് വിവരം. വരും മാസങ്ങളില്‍ ഇതിന്‍റെ ഷൂട്ടിംഗ് തുടങ്ങും എന്നാണ് വിവരം. 

ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രമായി കിംഗ് വലിയൊരു താരനിരയുമായാണ് എത്തുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് റെഡ് ചില്ലീസ് എന്റർടൈൻമെന്റും മാർഫ്ലിക്സ് പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന ബോളിവുഡ് സംരംഭങ്ങളിൽ ഒന്നാണ് കിംഗ്. 

അഭിഷേക് ബച്ചൻ, അഭയ് വർമ്മ, അര്‍ഷാദ് വര്‍സി എന്നിവർ ചിത്രത്തിൽ ഇതിനകം കാസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് ഇതുവരെ വന്ന വാര്‍ത്ത.ദീപിക പദുക്കോൺ ഒരു പ്രധാന ക്യാമിയോ വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുണ്ട്. 

പഹൽഗാം ഭീകരാക്രമണം അപലപിച്ച് സായി പല്ലവി: പഴയ 'ആര്‍മി പരാമര്‍ശം' ഓര്‍മ്മിപ്പിച്ച് ചിലര്‍ !

'രാജ്യം ഐക്യത്തോടെ നില്‍ക്കേണ്ട സമയം' : പഹൽഗാം ആക്രമണത്തെ അപലപിച്ച് ഷാരൂഖും സല്‍മാനും

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത