'നടക്കരുത്, കാറില്‍ കയറരുത്, ഓടിക്കരുത്'; 60 വർഷം മുമ്പത്തെ വിചിത്രമായ പ്രസവ നിർദ്ദേശങ്ങൾ വൈറല്‍

Published : May 03, 2025, 01:01 PM IST
'നടക്കരുത്, കാറില്‍ കയറരുത്, ഓടിക്കരുത്'; 60 വർഷം മുമ്പത്തെ വിചിത്രമായ പ്രസവ നിർദ്ദേശങ്ങൾ വൈറല്‍

Synopsis

60 വര്‍ഷം മുമ്പ് പ്രസവത്തിനായി ആശുപത്രിയിലെത്തിയ മുത്തശ്ശിക്ക് ആശുപത്രിയില്‍ നിന്നും ലഭിച്ച ഗര്‍ഭകാല പരിചരണത്തെ കുറിച്ചുള്ള പുസ്തകം വൈറൽ. 


പ്രസവ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്ന സ്ത്രീകൾ ഗർഭ കാലത്തും കുഞ്ഞുണ്ടായതിന് ശേഷവും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിർദ്ദേശിക്കുന്ന ബുക്ക് ലൈറ്റുകൾ ആശുപത്രികൾ നൽകുന്നത് സാധാരണമാണ്. അത്തരത്തിലൊരു ബുക്ക്‌ലെറ്റിലെ വിചിത്രമായ ചില നിർദ്ദേശങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ ബുക്ക്‌ലെറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത് ഒരു അമേരിക്കൻ യുവതിയാണ്. തന്‍റെ മുത്തശ്ശിയുടെ പഴയ സാധനങ്ങൾ പരിശോധിക്കുന്നതിനിടയിൽ ആണത്രേ ഇവർ ഇത് കണ്ടെത്തിയത്.

അമേരിക്കയിൽ നേഴ്സ് ആയ ട്രേസി ക്ലാർക്ക് ആണ് 1965 -ലെ ഈ ആശുപത്രി ഡിസ്ചാർജ് ബുക്ക്‌ലെറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.  1.2 ദശലക്ഷത്തിലധികം പേർ കണ്ട ഈ ക്ലിപ്പ്, അരനൂറ്റാണ്ട് മുമ്പ് പുതിയ അമ്മമാർക്ക്, പ്രസവകാലത്ത് നൽകിയ വിചിത്രമായ വൈദ്യോപദേശത്തെ ചോദ്യം ചെയ്യാൻ പലരെയും പ്രേരിപ്പിച്ചു. ബുക്ക്‌ലെറ്റിൽ ഉൾപ്പെടുത്തിയിരുന്ന മാർഗ്ഗനിർദ്ദേശങ്ങളിൽ ചിലത് ഇപ്പോൾ കേൾക്കുമ്പോൾ അത്ഭുതം ജനിപ്പിക്കുന്നതാണ്. 

Watch Video: പ്രതിമ ആണെന്ന് കരുതി സെൽഫിയ്ക്കായി മുതലയെ കെട്ടിപ്പിടിച്ചു, പിന്നാലെ കാലില്‍ അമ്പത് തുന്നിക്കെട്ട് !

Watch Video:  വധുവിനെ കൈയിലെടുത്ത് അഗ്നിക്ക് വലം വച്ച് വരൻ; ആശുപത്രിക്കല്യാണം കണ്ട് കണ്ണ് നിറഞ്ഞ് സോഷ്യൽ മീഡിയ

അത്തരം നിർദ്ദേശത്തിൽ പ്രധാനപ്പെട്ട ഒന്നാണ് കുഞ്ഞുണ്ടായി 21 ദിവസത്തിന് ശേഷം മാത്രമേ അമ്മ നടക്കാനും പടികൾ കയറാനും പാടുള്ളൂ എന്നത്. മാത്രമല്ല കുഞ്ഞിന് 21 ദിവസം പ്രായമായി കഴിഞ്ഞാൽ മാത്രമേ അമ്മ കാറിൽ യാത്ര ചെയ്യാൻ പാടുള്ളൂവെന്നും ഇതിൽ പറയുന്നു. തീർന്നില്ല കുഞ്ഞിന് 118 ദിവസം പ്രായമായാൽ മാത്രമേ അമ്മ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളൂ എന്നതാണ് അടുത്ത നിർദ്ദേശം. ഏതായാലും വിചിത്രമായ ഈ നിർദ്ദേശങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയാവുകയാണ് ഇപ്പോൾ.

കുഞ്ഞുണ്ടായി തൊട്ടടുത്ത ദിവസം തന്നെ അമ്മമാർ ജോലിക്ക് പോയി തുടങ്ങുന്ന ഈ കാലഘട്ടത്തിൽ ഇക്കാര്യങ്ങൾ വിചിത്രമായി തോന്നാമെങ്കിലും പതിറ്റാണ്ടുകൾ മുൻപത്തെ സ്ഥിതി അങ്ങനെ ആയിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഈ ബുക്ക്ലെറ്റ് എന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു. കൂടാതെ ഇത്രയും കാലത്തിനിടയിൽ നമ്മുടെ വൈദ്യശാസ്ത്രരംഗം കൈവരിച്ച പുരോഗതിയും ഇതിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

Watch Video:    'അതെന്താ അവരെ പിടിക്കാത്തത്'? ചോദ്യം ചെയ്ത യുവതിയെ തല്ലി പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോ വൈറല്‍,

 

 

PREV
Read more Articles on
click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ