രോഗിയായ വധുവിനെയും കൈയില്‍ താങ്ങി അഗ്നിക്ക് വലം വയ്ക്കുന്ന വരന്‍റെ വീഡിയോ വൈറല്‍
മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന അസാധാരണവും അതേ സമയം വൈകാരികവുമായ കാര്യങ്ങൾ കണ്ട് കണ്ണ് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. കഴിഞ്ഞ ബുധനാഴ്ച നടന്ന ആദിത്യ സിംഗിന്‍റെയും നന്ദിനി സോളങ്കിയുടെയും വിവാഹത്തിനിടെയായിരുന്നു അസാധാരണമായ കാര്യങ്ങൾ നടന്നത്.
അക്ഷയ തൃതീയ ദിവസം വിവാഹം കഴിക്കാനാണ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍, വിവാഹ തിയതിക്ക് ഒരാഴ്ച മുമ്പ് നന്ദിനി അസുഖബാധിതനായി. പിന്നാലെ നന്ദിനിയുടെ നഗരമായ കുംഭരാജിലെ ഒരു പ്രാദേശിക ആശുപത്രിയില്‍ അവര്‍ അഡ്മിറ്റായി. എന്നാല്‍, അസുഖം ഭേദമാകുന്നതിന് പകരം കൂടുതല്‍ വഷളാവുകയായിരുന്നു ചെയ്തത്. പിന്നാലെ 25 കിലോമീറ്റര്‍ അകലെയുള്ള ബീനാഗഞ്ചിലേക്കും അവിടെ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബിയോറയിലേക്കും മാറ്റിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പതുക്കെ നന്ദിനിയുടെ ആരോഗ്യം മെച്ചപ്പെട്ടു. അപ്പോഴും ഡോക്ടര്‍മാര്‍ പൂര്‍ണ്ണമായ ബെഡ് റസ്റ്റാണ് നന്ദിനിക്ക് നിര്‍ദ്ദേശിച്ചത്. ഒപ്പം പറ്റുമെങ്കില്‍ വിവാഹം മാറ്റിവയ്ക്കാനും. എന്നാല്‍, അടുത്ത മുഹൂർത്തം രണ്ട് വർഷത്തിന് ശേഷമാണെന്ന് അറിഞ്ഞതിന് പിന്നാലെ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതും ആശുപത്രിയില്‍ വച്ച്.
Watch Video:'അതെന്താ അവരെ പിടിക്കാത്തത്'? ചോദ്യം ചെയ്ത യുവതിയെ തല്ലി പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോ വൈറല്‍,
Read More: മകളെ നോക്കാനായി 2.3 ലക്ഷത്തിന്‍റെ ജോലി അച്ഛന്‍ ഉപേക്ഷിച്ചു, ഇപ്പോൾ ഡിപ്രഷനിലെന്ന് കുറിപ്പ്!
കുടുംബത്തിന്‍റെ തീരുമാനത്തെ ആശുപത്രി അധികൃതരും അംഗീകരിച്ചു. അങ്ങനെ ആശുപത്രിയുടെ താഴത്തെ നിലയില്‍ വിവാഹ വേദിയൊരുങ്ങി. പന്തലൊരുങ്ങി. വളരെ കുറച്ച് അതിഥികളെത്തി. ഡോക്ടർമാരും മറ്റ് രോഗികളും സന്നിഹിതരായി. വരനായ ആദിത്യയും ആശുപത്രിയിലെത്തി. വിവാഹ വേദി ആശുപത്രിയായതിനാല്‍ ബാൻഡ്-ബാജ പോലുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കപ്പെട്ടു.
അങ്ങനെ രാത്രി ഒരുമണിക്ക് വിവാഹ മൂഹൂര്‍ത്തത്തില്‍ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും പ്രത്യേക നിരീക്ഷണത്തില്‍ ആശുപത്രി ബെഡ്ഡില്‍ നിന്നും നന്ദിനിയെ തന്‍റെ ഇരുകൈകളിലും ചുമന്ന് ആദിത്യ വിവാഹ വേദിയിലെത്തിച്ചു. വൈകാരികമായ ആ നിമിഷത്തില്‍ മറ്റുള്ളവര്‍ വധൂവരന്മാരെ പൂക്കളിട്ട് ആശീർവദിച്ചു. വിവാഹത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലായി. കാഴ്ചക്കാരായ സമൂഹ മാധ്യമ ഉപയോക്താക്കൾ വരനെയും വധുവിനെയും സ്നേഹവാക്കുകൾ കൊണ്ട് മൂടി.
Read More: 'ലാത്തിയുടെ സുരക്ഷ'യില്‍ സ്വർണ്ണം വീട്ടിൽ എത്തിച്ച് സ്വിഗ്ഗി ഇൻസ്റ്റമാർട്ട്; വീഡിയോ വൈറൽ


