പ്ലസ് ടു വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ 3 അധ്യാപകർക്ക് സസ്‍പെൻഷൻ; ഗുരുതര ആരോപണവുമായി കുടുംബം

പ്ലസ് ടു വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ 3 അധ്യാപകർക്ക് സസ്‍പെൻഷൻ; ഗുരുതര ആരോപണവുമായി കുടുംബം

Published : Jan 17, 2025, 05:17 AM IST

സ്കൂളിലെ അധ്യാപകർക്കെതിരെ മരിച്ച കുട്ടിയുടെ കുടുംബം ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്. നടപടി ആവശ്യപ്പെട്ട് പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

കണ്ണൂർ: കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‍പെഷൻ. അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ഭവത് മാനവ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ മാസം എട്ടാം തീയതിയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഭവതിനെ കണ്ടെത്തിയത്. ഈ മാസം എട്ടിന് സ്കൂളിലേക്ക് ഭവതിന്റെ അമ്മയെ വിളിച്ചിരുന്നു. അവർ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കാണുന്നത്. അധ്യാപകരായ ഗിരീഷ്, ആനന്ദ്, അനീഷ് എന്നിവരെയാണ് 15 ദിവസത്തേക്ക് ഹയർസെക്കന്‍ററി മേഖലാ ഉപമേധാവി സസ്‍പെൻഡ് ചെയ്‍തിരിക്കുന്നത്.

02:04നിർത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
01:57പ്ലസ് ടു വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ 3 അധ്യാപകർക്ക് സസ്‍പെൻഷൻ; ഗുരുതര ആരോപണവുമായി കുടുംബം
01:22പൊന്മുടി പത്താം വളവിൽ കാർ തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
01:51ഓണം വരുന്നു, റബ്ബർ തകർന്നതോടെ കരിമ്പിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ
02:23Religious Harmony: മതസൗഹാർദ്ദത്തിന്റെ പൂരക്കളി
01:38Missing Adivasi Youth: ആദിവാസി യുവാക്കളെ കാണാതായിട്ട് 200 ദിവസം
04:08Kollam Binu Family Toilet Issue: ബിനുവിനും കുടുംബത്തിനും ഇനി അവരുടെ ശുചിമുറി ഉപയോഗിക്കാം!
01:51കണ്ണൂരില്‍ യുവാവിനെ മര്‍ദ്ദിച്ച സിഐടിയുക്കാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു
01:44അർദ്ധരാത്രി ചായകുടിക്കാൻ 22 കിലോമീറ്റർ യാത്ര ചെയ്ത യുവാക്കൾക്ക് പൊലീസിന്റെ 'ചായസത്കാരം'