നിർത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കൈക്കുഞ്ഞ് ഉൾപ്പെടെ കാറിലുണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കുകൾ പറ്റിയില്ലെന്നതാണ് ആശ്വാസം. 

Share this Video

കൊല്ലം: പരവൂരിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി. പരവൂർ ഊന്നിൻമൂട് റോഡിലായിരുന്നു സംഭവം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 16ന് വൈകുന്നേരം നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരവൂരിലെ ബന്ധുവീട്ടിൽ എത്തിയ കാർ യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങിക്കഴിഞ്ഞ ഉടനാണ് അപകടമുണ്ടായത്. കൈക്കുഞ്ഞ് ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നു. ആർക്കും സാരമായ പരിക്കുകളില്ല. ഇവരെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കേളേജിലും പിന്നീട് മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video