പൊന്മുടി പത്താം വളവിൽ കാർ തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

ആരുടെയും പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം.

Share this Video

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി പത്താം വളവിൽ കാർ തലകീഴായി മറി‌ഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം. വിശാഖപട്ടണം സ്വദേശികളാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. ഇവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉൾപ്പെടെ നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം സ്വദേശിയായ ഡ്രൈവറിന് പുറമെ ദമ്പതികളും അവരുടെ കുട്ടിയുമായിരുന്നു കാറിലെ യാത്രക്കാരെന്നാണ് വിവരം. ആരുടെയും പരിക്കുകൾ സാരമുള്ളതല്ലെന്ന് നാട്ടുകാർ പറഞ്ഞു. 

Related Video