ജീവിതവും ജോലിയും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനും ജെൻ സിക്കാർ പിന്തുടരുന്ന ഒരു ന്യൂ ജെന്‍ ട്രെന്‍റാണ് മൈക്രോ റിട്ടയറിംഗ്. ഇതിനായി ചില ആളുകള്‍ അവരുടെ തിരക്കേറിയ വർക്ക് ലൈഫിൽ നിന്ന് ഒരു ഇടവേള എടുക്കുന്നു. പരമ്പരാഗത അവധിക്കാലങ്ങളേക്കാള്‍ ദൈര്‍ഘ്യമേറിയ, ചിലപ്പോള്‍ മാസങ്ങള്‍ നീളുന്ന രീതിയില്‍, ജോലിയില്‍ നിന്നുള്ള ദീര്‍ഘമായ ഇടവേളകള്‍ ആണ് മൈക്രോ-റിട്ടയറിംഗ്