
ഡോളറിനെ തീർക്കാൻ ബ്രിക്സിന്റെ കറൻസി; ലോകം ഉറ്റുനോക്കുന്നു ഈ നീക്കങ്ങൾ
ലോക സാമ്പത്തിക രംഗത്ത് നിലവില്‍ അമേരിക്കന്‍ ഡോളറിനുള്ള ആധിപത്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം എന്നാണ് സൂചന
ബ്രിക്സ് പുതിയ കറൻസി പുറത്തിറക്കുമോ? ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ്, പുതിയൊരു കറന്‍സി രൂപീകരിക്കാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലോക സാമ്പത്തിക രംഗത്ത് നിലവില്‍ അമേരിക്കന്‍ ഡോളറിനുള്ള ആധിപത്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം എന്നാണ് സൂചന. ബ്രിക്‌സ് രാജ്യങ്ങളുടെ കറന്‍സികള്‍ ചേര്‍ത്ത ഒരു 'കറന്‍സി ബാസ്‌കറ്റ്' അടിസ്ഥാനമാക്കി, 'യൂണിറ്റ്' എന്ന പേരിലായിരിക്കും ഈ പുതിയ കറന്‍സി വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍