ചെന്നൈയിൽ 524 കോടിയുടെ മാളിക, അത് ഇടിച്ച് നിരത്തി, ഒപ്പം എല്ലാ വന്‍കരകളിലും ആഡംബര മാളികകൾ, പക്ഷേ, ഇന്ന്...

Published : May 05, 2025, 02:31 PM ISTUpdated : May 05, 2025, 02:33 PM IST
ചെന്നൈയിൽ 524 കോടിയുടെ മാളിക, അത് ഇടിച്ച് നിരത്തി, ഒപ്പം എല്ലാ വന്‍കരകളിലും ആഡംബര മാളികകൾ, പക്ഷേ, ഇന്ന്...

Synopsis

ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളിലെല്ലാം മണിമാളികകൾ. പക്ഷേ, ഇന്ന് പാപ്പര്‍ ഹര്‍ജിയിലെ തീരുമാനത്തിന് കാത്തിരിക്കുന്നു. 


ദാരിദ്രത്തില്‍ നിന്നും ഏറ്റവും സമ്പന്നതയിലേക്ക് ഉയരുക. പിന്നീട് ആ ഉയർച്ചയില്‍ നിന്നും വീണ്ടും തകർച്ചയുടെ പടു കുഴിയിലേക്ക് വീഴുക. ഒരു സിനിമാക്കഥയുടെ വണ്‍ലൈന്‍ പോലെ തോന്നുണ്ടെങ്കില്‍ അല്ല. ഒരു മനുഷ്യന്‍ ജീവിച്ച് തീര്‍ത്ത യാഥാര്‍ത്ഥ്യത്തെ കുറിച്ചാണ്. അതെ അദ്ദേഹത്തിന്‍റെ പേരാണ് ചിന്നക്കണ്ണന്‍ ശിവശങ്കരന്‍. എയർസെൽ എന്ന സിമ്മിന്‍റെ സ്ഥാപകന്‍. രൺവീറിന്‍റെ പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് ചിന്നക്കണ്ണന്‍ ശിവശങ്കരന്‍ എന്ന ശിവ തന്‍റെ ഭൂതകാലത്തെ കുറിച്ചും ഭാവി കാലത്തെ കുറിച്ചും സംസാരിച്ചത്. 

ബിസിനസിലെ ഉയര്‍ച്ചതാഴ്ചകളുടെ ഒരു ക്ലാസിക്ക് കഥയാണ് ചിന്നക്കണ്ണന്‍ ശിവശങ്കരന്‍റെ കഥ. 2018 -ലാണ് ശിവശങ്കരന്‍ പാപ്പര്‍ ഹര്‍ജി ഫയൽ ചെയ്യുന്നത്. അന്ന് അദ്ദേഹത്തിന് നഷ്ടമായത്, ഒന്നും രണ്ടുമല്ല 7,000 കോടി രൂപ. നഷ്ടപ്പെട്ട സാമ്രാജ്യം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.  'എന്‍റെ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അത് കേട്ട് കഴിയുമ്പോൾ, എനിക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും.' 68 -കാരനായ ശിവശങ്കരന്‍ ആത്മവിശ്വാസത്തോടെ പറയുന്നു. എല്ലാം നഷ്ടമായ അന്ന് ഞാന്‍ ഡോണാൾഡ് ട്രംപിന്‍റെ പുസ്തകം വായിച്ചു. അവിടെ വച്ച് നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കാന്‍ താന്‍ പുതിയൊരു പദ്ധതി തയ്യാറാക്കിയെന്നും അദ്ദേഹം പോഡ്കാസ്റ്റിനിടെ പറഞ്ഞു. 

Read More: വൈകീട്ട് ഏഴ് മണിയോടെ യുവതിയുമായി ഉദ്യോഗസ്ഥൻ ടൂറിസം ഓഫീസില്‍; ഒന്നല്ല, പലതവണയെന്ന് സിസിടിവി, വിവാദം

Watch Video:  'ടെസ്റ്റ് ഡ്രൈവാണ് സാറേ...'; വഴിയരികില്‍ നിർത്തിയിട്ട സ്ക്കൂട്ടർ 'മോഷ്ടിക്കുന്ന' പശുവിന്‍റെ വീഡിയോ വൈറൽ

'ഞാന്‍ ദരിദ്രമല്ല, ഇന്ത്യയിലെ ഒരു പാടാളുകൾ കരുതുന്നു ഞാന്‍ ദരിദ്രനാണെന്ന്. അല്ല. ഞാന്‍ തകര്‍ന്നവരാണ്.' എയർസെല്‍ സ്ഥാപകന്‍ പറയുന്നു.  ഒരിടയ്ക്ക് അദ്ദേഹത്തിന്‍റെ മൊത്തം സ്വത്ത് നാല് മില്യണ്‍ ഡോളറിന് തുല്യമായിരുന്നു.  റിയല്‍ എസ്റ്റേറ്റില്‍ പണം നിക്ഷേപിക്കുക അദ്ദേഹത്തിന് വലിയ താത്പര്യമുള്ള കാര്യമായിരുന്നു. രണ്ട് സ്വകാര്യ ദ്വീപുകൾ അടക്കം ഭൂമിയിലെ എല്ലാ ഭൂഖണ്ഡത്തിലും അദ്ദേഹത്തിന് സ്വന്തം മാളികകൾ ഉണ്ടായിരുന്നു. ഏറ്റവും ചെലവേറിയ വാങ്ങല്‍ എന്തായിരുന്നുവെന്ന ചോദ്യത്തിന് 'ദ്വീപ്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉത്തരം. സീഷെൽസിൽ രണ്ട് ദ്വീപുകൾ സ്വന്തമായിയുണ്ടായിരുന്നു. അവ 'റിപ്പബ്ലിക് ഓഫ് ശിവ' എന്നറിയപ്പെട്ടു. എന്നാല്‍ ഇന്ന് അവ വിറ്റു. ഒപ്പം അമേരിക്ക, കാനഡ, യുകെ... എല്ലാ വന്‍കരകളിലും രാജ്യങ്ങളിലും സ്വന്തമായി ഒരു മാളിക വാങ്ങുകയെന്നത് ഒരു വിനോദമായിരുന്നു. എല്ലാ രാജ്യങ്ങളിലും സ്വന്തമായി ഒരു മാളികയും സ്ഥലവും. അദ്ദേഹം കൂട്ടിചേർത്തു.  

ഒപ്പം ചെന്നൈ നഗരത്തില്‍ 71 കിടപ്പുമുറികളുള്ള 524 കോടി രൂപയുടെ ഒരു മാളിക തനിക്ക് സ്വന്തമായി ഉണ്ടായിരുന്നെന്നും എന്നാല്‍, ഇന്ന് ആ വീട് ഇടിച്ച് നിരത്തിയെന്നും അദ്ദേഹം പറഞ്ഞു. വീട് ഇടിച്ച് നിരത്തിയെങ്കിലും ആ പ്രദേശത്തെ രണ്ട് എക്കർ സ്ഥലും വീടിന്‍റെ പാതിയും താന്‍ തിരികെ വാങ്ങിയെന്നും അദ്ദേഹം  കൂട്ടിചേര്‍ക്കുന്നു. ഇനി പുതിയൊരു വീട് കെട്ടാന്‍ താനില്ല. ആദ്യം തന്‍റെ സാമ്പത്തിക പ്രശ്നങ്ങൾ തീര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം തനിക്ക് ഇപ്പോഴും ഹെലിപാട് ഉള്ള 14 ഏക്കർ വീട് കാലിഫോർണിയയില്‍ ഉണ്ടെന്നും കാനഡയിലും ഒരു മാളികയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 

Watch Video:   പ്രതിമ ആണെന്ന് കരുതി സെൽഫിയ്ക്കായി മുതലയെ കെട്ടിപ്പിടിച്ചു, പിന്നാലെ കാലില്‍ അമ്പത് തുന്നിക്കെട്ട് !

 

 

 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്