പാസ്റ്റർ മതം മാറിയപ്പോൾ ഗ്രാമത്തിലെ 30 കുടുംബങ്ങളും മതം മാറി; പിന്നാലെ പള്ളി ക്ഷേത്രവും പാസ്റ്റർ പൂജാരിയുമായി

Published : Mar 11, 2025, 09:39 PM IST
പാസ്റ്റർ മതം മാറിയപ്പോൾ ഗ്രാമത്തിലെ 30 കുടുംബങ്ങളും മതം മാറി; പിന്നാലെ പള്ളി ക്ഷേത്രവും പാസ്റ്റർ പൂജാരിയുമായി

Synopsis

മൂന്ന് വര്‍ഷം മുമ്പാണ് ഗ്രാമത്തിലെ 45 കുടുംബങ്ങൾ ക്രിസ്തുമതത്തിലേക്ക് മാറിയത്. ഇപ്പോൾ പള്ളിയിലെ പാസ്റ്റര്‍ക്ക് ഒപ്പം 30 ഓളം കുടുംബങ്ങളാണ് വീണ്ടും ഹിന്ദുമതത്തിലേക്ക് തന്നെ മതം മാറിയിരിക്കുന്നത്. ഇതിന് പിന്നാലെ പള്ളി ക്ഷേത്രമായി. 

രാജസ്ഥാനിലെ ബന്‍സ്വാരയിലെ ഗോത്രവര്‍ഗ്ഗ ഗ്രാമമായ സോദ്‍ലദൂധയില്‍ കഴിഞ്ഞ ഞായറാഴ്ച അസാധാരണമായ ഒരു കാര്യം നടന്നു. ഗ്രാമത്തിലെ ക്രിസ്ത്യന്‍ മത വിശ്വാസികളില്‍ ഭൂരിപക്ഷം കുടുംബങ്ങളും ഹിന്ദുമതം സ്വീകരിച്ചു. ഇതിന് ഒത്താശ ചെയ്തതാകട്ടെ പള്ളിയിലെ പാസ്റ്ററും. ഭൂരിഭാഗം വിശ്വാസികളും ഹിന്ദുമതത്തിലേക്ക് മതം മാറിയതോടെ പള്ളി ക്ഷേത്രമായി മാറുകയും പുതിയ ക്ഷേത്രത്തിലെ പൂജാരിയായി പഴയ പള്ളിയിലെ പാസ്റ്റര്‍ തന്നെ സ്വയം നിയമിതനാകുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

ബല്‍സ്വരയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് സോദ്‍ലദൂധ ഗ്രാമം. ഞായറാഴ്ച വന്‍ പോലീസ് സംരക്ഷണയിലായിരുന്നു മതം മാറ്റച്ചടങ്ങുകൾ നടന്നത്. ചടങ്ങുകൾ സമാധാനപരമായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. മൂന്ന് വർഷം പഴക്കമുള്ള പള്ളിയാണ് ഇപ്പോൾ ക്ഷേത്രമാക്കി മാറ്റിയത്. പള്ളിയിലെ പാസ്റ്ററായിരുന്ന ഗൌതം ഗരാസിയയുടെ നേതൃത്വത്തിലായിരുന്നു മതം മാറ്റചടങ്ങുകൾ സംഘടിക്കപ്പെട്ടത്. ഗൌതമിന്‍റേത് ഉൾപ്പടെ 45 കുടുംബങ്ങളാണ് ഗ്രാമത്തിലുണ്ടായിരുന്നത്. ഇതില്‍ 30 കുടുംബങ്ങളാണ് ഇപ്പോൾ തിരിച്ച് മതം മാറിയിരിക്കുന്നത്. ഇവര്‍ 30 വര്‍ഷം മുമ്പാണ് ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചത്.  

Read More: നാക്ക് നീട്ടി, കസേരയും തൂക്കി നടക്കുന്ന ട്രൂഡോ; ട്രംപിന് നേരെ എറിയാന്‍ തിടുക്കമായെന്ന് സോഷ്യല്‍ മീഡിയ കുറിപ്പ്

മൂന്ന് വര്‍ഷം മുമ്പ് ഗൌതം മതം മാറിയപ്പോഴാണ് ഗ്രാമവാസികളെല്ലാവരും ക്രിസ്തുമതം സ്വീകരിക്കാന്‍ തയ്യാറായത്. തന്‍റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാലാണ് ഇപ്പോൾ തിരിച്ച് വന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും ഗൌതം പറഞ്ഞു. ഒരാളെയും മതം മാറാനായി നിർബന്ധിച്ചിട്ടില്ലെന്നും എല്ലാവരും സ്വമനസാലെ മതം മാറാനായി എത്തിചേരുകയായിരുന്നെന്നും ഗൌതം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് സ്വന്തം ഭൂമിയില്‍ ഗൌതം തന്നെയാണ് പള്ളി പണിതത്. ഗ്രാമത്തിലെ ഭൂരിപക്ഷം ആളുകളും മതം മാറിയതോടെ പള്ളിയിലെ പ്രതിഷ്ഠയും മാറി. ഇപ്പോൾ ഭൈരവ മൂര്‍ത്തിയാണ് പ്രതിഷ്ഠ. ഒപ്പം ശ്രീരാമന്‍റെ ഒരു ചിത്രവും പള്ളിക്കുള്ളില്‍ വച്ചിട്ടുണ്ട്. ജയ് ശ്രീറാം വിളികളോടെ ഗ്രാമവാസികളെല്ലാവരും കൂടി ഘോഷയാത്രയായാണ് വിഗ്രഹ പ്രതിഷ്ഠ നടത്തിയത്. പള്ളിയ്ക്ക് കാവി നിറം അടിക്കുകയും കുരിശിന് പകരം ഹിന്ദു ദേവതകളുടെ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Read More: അച്ഛന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ, ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്!

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ