രാജവെമ്പാലയുടെ വിഷം പോലും ഏശില്ല, ഈ ഇത്തിരിക്കുഞ്ഞന്‍ മൃഗം ചില്ലറക്കാരനല്ല

Published : Jun 27, 2023, 01:27 PM IST
രാജവെമ്പാലയുടെ വിഷം പോലും ഏശില്ല, ഈ ഇത്തിരിക്കുഞ്ഞന്‍ മൃഗം ചില്ലറക്കാരനല്ല

Synopsis

വർഷത്തിൽ രണ്ട് തവണ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള ശേഷി പെൺ മീർകാറ്റുകൾക്ക് ഉണ്ട്. 70 ദിവസമാണ് ഇവയുടെ ഗർഭകാലം. ഓരോ തവണയും മൂന്നു മുതൽ ഏഴ് കുഞ്ഞുങ്ങൾ വരെ ഉണ്ടാകാറുണ്ട്.

പാമ്പുകളെ ആർക്കാണ് പേടിയില്ലാത്തത്? അത് മൃഗമായാലും മനുഷ്യനായാലും പാമ്പിനെ കണ്ടാൽ വഴി മാറാനാണ് സാധ്യത കൂടുതൽ. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നായാണ് രാജവെമ്പാലകളെ കണക്കാക്കുന്നത്.  അവയുടെ കടിയേറ്റാൽ, ഇരയ്ക്ക് അതിജീവിക്കാനുള്ള സാധ്യത വിരളമാണ്. എന്നാൽ, ആ പാമ്പിന്‍റെ വിഷം പോലും ഏശാത്ത ഒരു മൃഗം ഭൂമിയിലുണ്ടെന്ന് നിങ്ങൾക്കറിയാമോ? പാമ്പുകളെ ഭയമില്ലാത്ത ആ ജീവി ദക്ഷിണാഫ്രിക്കയിലെ കലഹാരി മരുഭൂമിയിൽ കാണപ്പെടുന്ന മീർകാറ്റുകളാണ്. ഈ മൃഗം മംഗൂസ് ഇനത്തിൽ പെട്ടതാണെങ്കിലും മംഗൂസുകളെക്കാള്‍ കൂടുതൽ അപകടകാരികളായാണ് കണക്കാക്കപ്പെടുന്നത്.

വായിക്കാം: 'ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായ'യായി തെരഞ്ഞെടുക്കപ്പെട്ട് സ്കൂട്ടർ, എന്നാൽ ഈ പരിപാടിയുടെ ലക്ഷ്യം വലുതാണ്

കേവലം 1 അടി ഉയരവും 1 കിലോഗ്രാമിൽ താഴെ ഭാരവുമാണ് ഈ ജീവിക്കുള്ളത്. സാധാരണയായി കൂട്ടമായി സഞ്ചരിക്കുന്ന ഇവയെ നയിക്കുന്നത് പെൺ മീർകാറ്റുകൾ ആണ്. അവയുടെ കാഴ്ചശക്തിയും കേൾവിശക്തിയും മണം പിടിക്കാനുള്ള ശേഷിയും വളരെ ശക്തമാണ്. സസ്യങ്ങളെയും മൃഗങ്ങളെയും ഭക്ഷിക്കാൻ ഇവയ്ക്ക് കഴിയും. എന്നാൽ, പൊതുവെ ചെറിയ പല്ലികൾ, തേൾ, പാമ്പുകൾ, അവയുടെ മുട്ടകൾ എന്നിവയാണ് മീർകാറ്റുകളുടെ ഭക്ഷണം. മൂർഖൻ, തേൾ എന്നിവയുടെ വിഷം ഇവയെ ബാധിക്കില്ല. ശരാശരി 13 വർഷമാണ് ഇവയുടെ ആയുസ്സ്. ആഫ്രിക്കയെ കൂടാതെ, ലോകത്തെമ്പാടുമുള്ള പല മൃഗശാലകളിലും ഇവയെ കാണാം.

വായിക്കാം: ഭീമൻ പാമ്പുകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം, രണ്ടിനും ജീവൻ നഷ്ടമായി

വർഷത്തിൽ രണ്ട് തവണ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള ശേഷി പെൺ മീർകാറ്റുകൾക്ക് ഉണ്ട്. 70 ദിവസമാണ് ഇവയുടെ ഗർഭകാലം. ഓരോ തവണയും മൂന്നു മുതൽ ഏഴ് കുഞ്ഞുങ്ങൾ വരെ ഉണ്ടാകാറുണ്ട്. ഈ കുഞ്ഞുങ്ങൾ ഖരഭക്ഷണം കഴിക്കാൻ തയ്യാറാകുന്നതുവരെ അമ്മയോടൊപ്പം മാളത്തിൽ തങ്ങുന്നു. പിന്നീട് ഇവ സ്വയം വേട്ടയാടാൻ ശേഷിയാകുമ്പോൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുകയും വേട്ടയാടലിൽ സജീവമാവുകയും ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്