ഉദരാശയ അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം. അധിക അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സംസ്‌കരിച്ചതും പുക എല്‍പിച്ചതുമായ മാംസവിഭവങ്ങള്‍, വ്യായാമരഹിതമായ ജീവിതശൈലി, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് വഴിവയ്ക്കുന്ന ഘടകങ്ങളാണ്. മധ്യവയസ്സു പിന്നിട്ടവരിലാണ് മലാശയ അര്‍ബുദം സാധാരണമായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് രോഗസാധ്യത അധികം എന്നതും പ്രധാനമാണ്.

വന്‍കുടലിന്റെ അവസാനഭാഗം മുതല്‍ മലദ്വാരം വരെയുള്ള ഭാഗത്ത്, മലാശയ ഭിത്തിയില്‍ മുന്തിരിക്കുലയുടെ ആകൃതിയില്‍ പ്രത്യക്ഷപ്പെടുന്ന പോളിപ്പുകള്‍ ആയാണ് ഈ ട്യൂമറുകളുടെ തുടക്കം.  മലത്തില്‍ രക്തത്തിന്‍റെ അംശം കാണുക , വിശപ്പില്ലായ്മ , ശരീരഭാരം കുറയുക , മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം , തലച്ചുറ്റല്‍ തുടങ്ങിയവയും രോഗ ലക്ഷണമാകാം. 

ഈ ലക്ഷണങ്ങള് കണ്ടതുകൊണ്ട് രോഗമുളളതായി കരുതേണ്ട. എന്നാല്‍ ഡോക്ടറെ ഒന്ന് കാണിക്കുന്നത് നല്ലതാണ്. ഒരു പ്രായം പിന്നിടുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ ക്യാന്‍സര്‍ സ്ക്രീനിംഗ് പരിശോധനകള്‍ ചെയ്യുന്നത് നല്ലതാണ്.