Maha Shivratri 2022 : കേരളത്തിലെ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങള്‍ ശിവരാത്രി ആഘോഷിക്കാനൊരുങ്ങുന്നു

Web Desk   | Asianet News
Published : Feb 25, 2022, 10:03 AM ISTUpdated : Mar 01, 2022, 01:05 AM IST
Maha Shivratri 2022   : കേരളത്തിലെ  നൂറ്റിയെട്ട് ശിവക്ഷേത്രങ്ങള്‍  ശിവരാത്രി ആഘോഷിക്കാനൊരുങ്ങുന്നു

Synopsis

പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളിൽ അധികവും തൃശൂരിലാണ്. കൊല്ലൂർ മൂകാംബിക, തിരുമാന്ധാംകുന്ന്, കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രങ്ങളും 108 ശിവ ക്ഷേത്രങ്ങളിൽ പെടുന്നു, ഈ ക്ഷേത്രങ്ങളിലെ ശിവ പ്രതിഷ്ഠയ്ക്ക് അത്ര പ്രാധാന്യം ഉണ്ട്. 

കേരളത്തിലെ  നൂറ്റിയെട്ട് ശിവക്ഷേത്രങ്ങള്‍  ശിവരാത്രി ആഘോഷിക്കാനൊരുങ്ങുന്നു. കുംഭത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിവസമാണ് ശിവരാത്രി (Shivaratri) . ചതുർദ്ദശി അർദ്ധരാത്രിയിൽ വരുന്ന ദിവസമാണ് വ്രതം ആചരിക്കേണ്ടത്. രണ്ടു രാത്രികൾക്ക് ചതുർദ്ദശീ ബന്ധം വന്നാൽ ആദ്യത്തേത് എടുക്കണം. ഈ വർഷം മാർച്ച് 1നാണ് ശിവരാത്രി വരുന്നത്. 

ശ്രീരാമചന്ദ്രൻ രാവണനെ കൊന്ന പാപം തീരാനായി ആചാര്യന്മാർ നിർദ്ദേശിച്ചതനുസരിച്ച് രാമേശ്വരത്ത് ശിവപ്രതിഷ്ഠ നടത്തി. മഹാ വിഷ്ണുവിന്റെ മറ്റൊരു അവതാരമായി പരശുരാമൻ കന്യാകുമാരി തൊട്ട് ഗോകർണ്ണം വരെയുള്ള അറുപത്തിനാൽ ബ്രാഹ്മണഗ്രാമങ്ങളിലാണ് 108 ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 

ദക്ഷിണാമൂർത്തി,അഘോരൻ,കിരാതമൂർത്തി,ധ്യാനമൂർത്തി, വൈദീശ്വരൻ ശിവൻ, മഹാദേവൻ തുടങ്ങിയ ഭാവങ്ങളിലാണ് ഓരോ ക്ഷേത്രത്തിലെയും സങ്കല്പം. എല്ലാം ശിവശക്തിമയം. പരമശിവൻ അർത്ഥനാരീശ്വരനാണ്.ഇൻ യാ ങ് ( yin yang) പോലെ.അർദ്ധനാരീശ്വര സങ്കല്പത്തിലും ദൈവം നിലകൊള്ളുന്നു.

പ്രപഞ്ചം മുഴുവൻ വിപരീതത്തിലും അതേ സമയം സഹവർത്തിത്വത്തിലും നിറഞ്ഞു നിൽക്കുന്ന ഊർജ്ജത്തിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ശിവനും ശക്തിയും,പ്രകൃതിയും പുരുഷനും, രാവും പകലും പോലെ.കൂവളമാലയും ധാരയുമാണ് ശിവന് ഇഷ്ട വഴിപാട്. ക്ഷിപ്രസാദിയും ക്ഷിപ്ര കോപിയുമാണ് ശിവൻ. 

പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളിൽ അധികവും തൃശൂരിലാണ്. കൊല്ലൂർ മൂകാംബിക ,തിരുമാന്ധാംകുന്ന്,കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രങ്ങളും 108 ശിവ ക്ഷേത്രങ്ങളിൽ പെടുന്നു, ഈ ക്ഷേത്രങ്ങളിലെ ശിവ പ്രതിഷ്ഠയ്ക്ക് അത്ര പ്രാധാന്യം ഉണ്ട്. 

108 എന്നത് ഹിന്ദു,ബുദ്ധ, ജൈന മത വിശ്വാസ മനുസരിച്ച് വിശുദ്ധ സംഖ്യയാണ്. സൂര്യന്റെ ചുറ്റളവിന്റെ 108 ഇരട്ടിയാണ് സൂര്യനും ഭൂമിയും തമ്മിലുള്ള അകലമായി കണക്കാക്കുന്നു. രുദ്രാക്ഷം,തുളസി തുടങ്ങിയ ജപമാലകളിലും 108 മണികളാണ്. അതിനാൽ നൂറ്റെട്ട് എന്നത് വെറും സംഖ്യ അല്ല. 

പാലാഴി മഥനം നടത്തുമ്പോൾ പുറത്തുവന്ന കാളകൂട വിഷം ലോക രക്ഷയ്ക്കായി മഹേശ്വരൻ പാനം ചെയ്തു. ആ വിഷം ഭഗവാന് ബാധിക്കാതിരിക്കാൻ ദേവന്മാർ ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാർത്ഥിച്ചു. 

ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികര മാവാതിരിക്കാൻ പാർവതദേവി അദ്ദേഹത്തിന്റെ കഴുത്തിൽ മുറുക്കിപ്പിടിക്കുകയും,വായി ൽ നിന്നു പുറത്തു പോവാതിരിക്കാൻ മഹാ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ് തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന പേര് ലഭിക്കുകയും ചെയ്തു.ആ സംഭവത്തിന്റെ ഓർമയ്ക്കായി ശിവരാത്രി ആഘോഷിക്കുന്നത്.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Read more : കൂവളം വീട്ടിൽ വളർത്താമോ?

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം