Latest Videos

കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസ് നാളെ മുതൽ

By Web TeamFirst Published Jun 20, 2021, 5:35 PM IST
Highlights

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് 12 മണിക്കുള്ള ആദ്യ സർവ്വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു  ഫ്ലാഗ് ഓഫ് ചെയ്യും. 

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസ് തിങ്കളാഴ്ച ഉത്ഘാടനം ചെയ്യും .തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടു കളിലാണ് സർവീസ്. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് 12 മണിക്കുള്ള ആദ്യ സർവ്വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു  ഫ്ലാഗ് ഓഫ്  ചെയ്യും. സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടിയാണ് ഹരിത ഇന്ധനത്തിലേക്കുള്ള മാറ്റം.

കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിൽ ഉള്ള , പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് നിലവിൽ അവരുടെ പക്കലുള്ള രണ്ട് എൽഎൻജി ബസുകൾ മൂന്ന് മാസത്തേക്ക്  കെഎസ്ആർടിസിക്ക് വിട്ടു തന്നിട്ടുണ്ട്. ഈ മൂന്ന് മാസ  കാലയളവിൽ ഈ ബസുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതാപഠനം നടത്തുന്നതാണെന്നും ഗതാഗതമന്ത്രി അറിയിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!