പുത്തന്‍ വാഹനവുമായി നിസാന്‍

By Web TeamFirst Published Jan 29, 2020, 7:38 PM IST
Highlights

കോംപാക്ട് എസ്‌യുവികൾക്ക് ഇന്ത്യൻ വിപണിയിലുള്ള ഉയർന്ന ഡിമാൻഡ് പ്രയോജപ്പെടുത്താൻ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാനും തയ്യാറെടുക്കുന്നു. 

കോംപാക്ട് എസ്‌യുവികൾക്ക് ഇന്ത്യൻ വിപണിയിലുള്ള ഉയർന്ന ഡിമാൻഡ് പ്രയോജപ്പെടുത്താൻ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാനും തയ്യാറെടുക്കുന്നു. ചെറു എസ്‌യുവിയുമായി നിസാൻ ഇന്ത്യൻ വിപണിയിലെത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ ആദ്യ ചിത്രങ്ങൾ നിസാൻ പുറത്തുവിട്ടു.

നാലുമീറ്ററിൽ താഴെ നീളവും സ്പോർട്ടി രൂപവുമായി എത്തുന്ന ചെറു എസ്‍യുവി റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ ഒരുക്കുന്നത്. റെനോ ട്രൈബറില്‍ ഉപയോഗിക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമാണ് പുതിയ വാഹനത്തിനായി നിസാൻ ഉപയോഗിക്കുക എന്നും സൂചനകളുണ്ട്. മാരുതിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌ വെന്യു, മഹീന്ദ്ര എക്സ്‌യുവി 300 എന്നിവയായിരിക്കും പുത്തന്‍ നിസാന്‍ വാഹനത്തിന്റെ പ്രധാന എതിരാളികൾ. 

എച്ച്ആർ10 എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന പുതിയ 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിനായിരിക്കും പുതിയ വാഹനത്തിന്‍റെ ഹൃദയം.

വാഹനത്തെ ഡാഡ്സൺ ബാഡ്ജിൽ ഇന്ത്യയിൽ എത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഡാറ്റ്സൺ ഇന്ത്യൻ വിപണിയിൽ വാഹനം പുറത്തിറക്കുന്നത് അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ നിസാൻ ബാഡ്‍ജിൽ തന്നെ വാഹനം ഇന്ത്യന്‍ വിപണിയിലെത്തും. രാജ്യാന്തര വിപണിക്കും തദ്ദേശീയ വിപണിയ്ക്കുമായി ഇന്ത്യയിലാണ് നിസാന്‍ ഈ വാഹനം നിർമിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!