132 കോടിയുടെ കാര്‍ ക്രിസ്റ്റ്യാനോയുടെ സ്വന്തമോ?

By Web TeamFirst Published May 8, 2019, 10:06 PM IST
Highlights

കമ്പനി തങ്ങളുടെ 110ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ മോഡലാണ് യുവന്റസ് സൂപ്പര്‍ താരം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മിലാന്‍: ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കരിയറിലെ 60-0ാം ക്ലബ് ഗോള്‍ നേടി വാര്‍ത്തകളിലിടം കണ്ടെത്തിയത്. കളത്തിലെ ഇത്തരം മികവുകള്‍ക്കൊപ്പം തന്നെ കളത്തിന് പുറത്തെ വിവാദങ്ങളും വിശേഷങ്ങളുമൊക്കെയായി ക്രിസ്റ്റ്യാനോ മാധ്യമങ്ങളില്‍ നിറയാറുമുണ്ട്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര കാറായ ബുഗാട്ടിയുടെ ഏറ്റവും പുതിയ മോഡല്‍ റൊണാള്‍ഡോ സ്വന്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഏതാണ്ട് 132 കോടിയോളം വിലയുള്ള കാറാണിത്. 

കമ്പനി തങ്ങളുടെ 110-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ മോഡലാണ് യുവന്റസ് സൂപ്പര്‍ താരം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജെനേവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച കാറാണ് താരം സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മണിക്കൂറില്‍ 420 കിലോമീറ്റര്‍ വേഗതയാണ് കമ്പനി അവകാശപ്പെടുന്നത്.

എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോയുമായി അടുത്ത വൃത്തങ്ങള്‍. ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയെന്നുള്ള രീതിയില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നാണ് താരത്തിന്‍റെ വക്താവ് വെളിപ്പെടുത്തിയത്. ഇതോടെ ക്രിസ്റ്റ്യാനോയുടെ ആഢംബര കാറിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും ഉത്തരം ലഭിച്ചിരിക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 

New animal in the building Bugatti Chiron 🎉🎉🎉✌️👌✈️

A post shared by Cristiano Ronaldo (@cristiano) on Sep 28, 2017 at 10:32am PDT

click me!