വോൾവോ എക്സ് സി 40 റീചാർജ് ഉടൻ ഇന്ത്യയിലേക്കും

By Web TeamFirst Published Nov 30, 2020, 10:00 PM IST
Highlights

കമ്പനിയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക്ക് വാഹനമായ XC40 കഴിഞ്ഞ വര്‍ഷമാണ് ആഗോളവിപണയില്‍ കമ്പനി അവതരിപ്പിച്ചത്. 78 kWh ബാറ്ററിയും  408 എച്ച്പി പവറും 660 എന്‍എം ടോര്‍ക്കുമേകുന്ന ട്വിന്‍ ഇലക്ട്രിക് മോട്ടോറാണ് റീച്ചാര്‍ജിന്റെ ഹൃദയം.

സ്വീഡിഷ് ആഡംബര കാർ നിർമ്മാതാക്കളായ വോള്‍വോയുടെ XC40 റീചാർജ്  2021-ഓടെ ഇന്ത്യയിലെത്തുമെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന്‍റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. വോള്‍വോ XC40യുടെ റെഗുലര്‍ മോഡലിന് സമാനമാണ് ഇതെങ്കിലും 78 കിലോവാട്ട് ബാറ്ററി പാക്കും ട്വിന്‍ ഇലക്ട്രിക് മോട്ടോറുകളുമാണ് XC 40 ഇലക്ട്രിക്കിലുള്ളത്.

കമ്പനിയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക്ക് വാഹനമായ XC40 കഴിഞ്ഞ വര്‍ഷമാണ് ആഗോളവിപണയില്‍ കമ്പനി അവതരിപ്പിച്ചത്. 78 kWh ബാറ്ററിയും  408 എച്ച്പി പവറും 660 എന്‍എം ടോര്‍ക്കുമേകുന്ന ട്വിന്‍ ഇലക്ട്രിക് മോട്ടോറാണ് റീച്ചാര്‍ജിന്റെ ഹൃദയം. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ XC 40 റീച്ചാർജിന് സാധിക്കും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് നാല്‍പത് മിനിറ്റിനുള്ളില്‍ ബാറ്ററി പത്ത് ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 4.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ ഇലക്ട്രിക് മോഡലിന് സാധിക്കും.

റീച്ചാർജ് ബ്രാന്‍ഡിങ്, ഡ്യുവല്‍ ടോണ്‍ റൂഫ്, റേഡിയേറ്റര്‍ ഗ്രില്ലിന് പകരം മൂടപ്പെട്ട ഗ്രില്‍ ഡിസൈന്‍, പിന്നിലെ പില്ലറിലെ ചാര്‍ജിങ് സോക്കറ്റ് എന്നിവ പുറംമോടിയില്‍ XC 40 റീച്ചാര്‍ജിനെ വ്യത്യസ്തമാക്കും. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ്‌ അടിസ്ഥാനത്തിലുള്ള ടച്ച് സ്‌ക്രീന്‍ ഹെഡ് യൂണിറ്റാണ് അകത്തെ പ്രധാന ആകര്‍ഷണം. ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്റ്, പ്ലേ സ്റ്റോറേജ്, വോള്‍വോ ഓണ്‍ കോള്‍ തുടങ്ങിയ ഫീച്ചേഴ്‌സില്‍ ഇതില്‍ ലഭിക്കും. എന്‍ജിന്‍ ഇല്ലാത്തതിനാല്‍ മുന്‍ഭാഗത്തെ ബോണറ്റിനടിയില്‍ ചെറിയ സ്‌റ്റോറേജ് സ്‌പേസുമുണ്ട്. വാഹനത്തിന്റെ നീളവും വീതിയും ഉയരവുമെല്ലാം റഗുലര്‍ മോഡലിന് സമാനമാണ്.

വോള്‍വോ കാറുകളില്‍ ലഭ്യമായ സുരക്ഷാ സാങ്കേതികവിദ്യകളെല്ലാം ഈ കാറിലും കമ്പനി ഉറപ്പു നല്‍കുന്നു. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സെന്‍സര്‍ പ്ലാറ്റ്‌ഫോമും വോള്‍വോയും വിയോനീറും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ സെന്വിറ്റി രൂപകല്‍പ്പന ചെയ്ത പ്രത്യേക സോഫ്‌റ്റ്‍വെയറുള്ള കാറിനെ ഇലക്ട്രിക് വാഹന വിഭാഗത്തിലെ ഏറ്റവും സുരക്ഷിത മോഡലെന്നാണ് കമ്പനി പറയുന്നത്. വിവിധ റഡാറുകളില്‍ നിന്നും ക്യാമറകളില്‍ നിന്നും അള്‍ട്രാ സോണിക് സെന്‍സറുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഈ സെന്‍സറിന്റെ പ്രവര്‍ത്തനം.

അപകടഘട്ടത്തിലും യാത്രക്കാരെ പോലെ ബാറ്ററിയുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങളും വാഹനത്തിലുണ്ട്. കാറിന്റെ മധ്യ ഭാഗത്തായാണു ബാറ്ററിയുടെ സ്ഥാനം. എക്‌സ്ട്രൂഡഡ് അലൂമിനിയം നിര്‍മിത ഫ്രെയിമിലുള്ള സുരക്ഷാ കവചത്തിലാണ് ബാറ്ററി ഇടം പിടിക്കുന്നത്. കൂട്ടിയിടി പോലുള്ള അപകടവേളകളിലെ അമിത ആഘാതം ഏറ്റെടുക്കാനായി ബാറ്ററിക്കു ചുറ്റും ക്രംപിള്‍ സോണുമുണ്ട്.

click me!