Latest Videos

എം ബി രാജേഷ്

By Web DeskFirst Published Aug 16, 2016, 5:44 PM IST
Highlights

പതിനഞ്ചാം ലോകസഭയിൽ പാലക്കാട് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റും. ഷൊർണൂർ ചളവറ സ്വദേശി. ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് എൽഎൽബി ബിരുദം. നിലവില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ. കേന്ദ്ര ജോയന്‍റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

ചരിത്രം അവരെ കുറ്റക്കാരെന്ന് വിളിക്കും, ആഗോളവൽക്കരണത്തിന്റെ വിരുദ്ധലോകങ്ങൾ, മതം, മൂലധനം, രാഷ്ട്രീയം, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മാനങ്ങൾ (എഡിറ്റർ) എന്നിവ പ്രധാന പുസ്തകങ്ങള്‍.

click me!