ബിരുദ പ്രവേശനം: അലോട്മെന്റ് ലഭിച്ചവർ സെപ്തംബർ ഒന്നിനകം പ്രവേശനം നേടണം

By Web TeamFirst Published Aug 28, 2021, 10:03 AM IST
Highlights

ഓൺലൈനായി സർവകലാശാല ഫീസടച്ച് മോഡ് ഓഫ് അഡ്മിഷൻ ഓൺലൈനായി സെലക്ട് ചെയ്ത് അലോട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും തുടർന്ന് കോളജുമായി ഫോണിലൂടെ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്. 

കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് ആന്റ് സയൻസ് കോളജുകളിൽ ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ഒന്നാം അലോട്മെന്റിൽ പ്രവേശനം ലഭിച്ചവർ സെപ്തംബർ ഒന്നിന് വൈകീട്ട് നാലിനകം പ്രവേശനം ഉറപ്പാക്കണം. ഓൺലൈനായി സർവകലാശാല ഫീസടച്ച് മോഡ് ഓഫ് അഡ്മിഷൻ ഓൺലൈനായി സെലക്ട് ചെയ്ത് അലോട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും തുടർന്ന് കോളജുമായി ഫോണിലൂടെ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്. 

കോവിഡ് 19 വൈറസ് വ്യാപനംമൂലം പൂർണമായും ഓൺലൈൻ മോഡിലായതിനാൽ അലോട്മെന്റ് ലഭിച്ചവർ കോളേജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. അതുപോലെതന്നെ താൽക്കാലിക പ്രവേശനം തെരഞ്ഞെടുത്തവർ കോളജുകളിൽ .ഫീസടയ്ക്കേണ്ടതില്ല. ഇത്തരത്തിൽ താൽക്കാലിക പ്രവേശനം ലഭിച്ചവരിൽ നിന്നും കോളജുകൾ ഫീസ് വാങ്ങാൻ പാടുള്ളതല്ല. സ്ഥിര/ താൽക്കാലിക പ്രവേശനം നേടിയവർ കോളേജുകൾ പ്രവേശനം നൽകിയിട്ടുണ്ടെന്നു റപ്പുവരുത്തേണ്ടതും കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്യേണ്ടതുമാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!