പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ എങ്ങനെ? വിശദവിവരങ്ങൾ അറിയാം

By Web TeamFirst Published Jun 17, 2021, 11:05 AM IST
Highlights

വിദ്യാർത്ഥികളുടെ ഹാജർ അധ്യാപകർ തന്നെ രേഖപ്പെടുത്തുന്നതായിരിക്കും. ഓരോ പ്രാക്ടിക്കൽ പരീക്ഷയും നടത്തുന്നതു സംബന്ധിച്ച് നൽകിയ നിർദ്ദേശങ്ങൾ

തിരുവനന്തപുരം: മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പ്രായോഗിക പരീക്ഷയുടെ ഫോക്കസ് പോയിന്റ് പ്രത്യേകമായി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളതും വിദ്യാർത്ഥി അഭിമുഖീകരിക്കേണ്ട ചോദ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ്. വിദ്യാർത്ഥികളുടെ ഹാജർ അധ്യാപകർ തന്നെ രേഖപ്പെടുത്തുന്നതായിരിക്കും. ഓരോ പ്രാക്ടിക്കൽ പരീക്ഷയും നടത്തുന്നതു സംബന്ധിച്ച് നൽകിയ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

1. ഫിസിക്‌സ്

പരീക്ഷാസമയം രണ്ടുമണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരുവിദ്യാർത്ഥി ഒരു പരീക്ഷണം ചെയ്താൽ മതി. വിദ്യാർത്ഥി ലാബിനുള്ളിൽ ചെലവഴിക്കേണ്ട സമയവും ഒബ്‌സർവേഷനുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.

2. കെമിസ്ട്രി

പരീക്ഷാസമയം ഒന്നര മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പിപ്പറ്റ് ഉപയോഗിക്കുന്നതിനു പകരം മെഷറിംഗ് ജാർ/മാർക്ക്ഡ്‌ ടെസ്റ്റ്യൂബ്/ബ്യൂററ്റ് എന്നിവ ഉപയോഗിച്ച്‌ വോള്യുമെട്രിക് അനാലിസിസ്‌ചെയ്യേണ്ടതാണ്. സോൾട്ട് അനാലിസിസിനുവേണ്ടി ലായനികൾ മാറിമാറി ഉപയോഗിക്കേണ്ടതിനാൽ അത് ഒഴിവാക്കിയിട്ടുണ്ട്. പകരം, എക്‌സാമിനർ നിർദ്ദേശിക്കുന്ന സോൾട്ടിന്റെ സിസ്റ്റമാറ്റിക് പ്രൊസീജിയർ കുട്ടികൾ എഴുതി നൽകേണ്ടതാണ്.

3. ബോട്ടണി  
പരീക്ഷാസമയം ഒരു മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്.  പ്രധാനമായും മൈക്രോസ്‌കോപ്പ് ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്. സ്‌പെസിമെൻ സംബന്ധിച്ച്എക്‌സാമിനർ  നൽകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഉത്തരം രേഖപ്പെടുത്താവുന്നതാണ്. ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞ് ഉത്തരമെഴുതുന്ന രീതിമാറ്റി അധ്യാപിക പ്രദർശിപ്പിക്കുന്ന ഇനങ്ങൾ തിരിച്ചറിഞ്ഞ് ഉത്തരമെഴുതാവുന്നതാണ്.

4. സുവോളജി
പരീക്ഷാസമയം ഒരു മണിക്കൂർ. സമ്പർക്കം ആവശ്യമുള്ള ചോദ്യം ഒഴിവാക്കിക്കൊണ്ട് മറ്റുള്ളചോദ്യങ്ങൾക്കായി സ്‌കോർ വിഭജിച്ച് നൽകുന്നതാണ്.

5. മാത്തമാറ്റിക്‌സ് (സയൻസ് &കോമേഴ്‌സ്)
പരീക്ഷാ സമയം ഒന്നര മണിക്കൂർ. രണ്ട് പ്രാക്ടിക്കലിനു പകരം ഒരു പ്രാക്ടിക്കൽ ചെയ്താൽമതിയാകും.

6. കമ്പ്യൂട്ടർ സയൻസ്
പരീക്ഷാസമയം രണ്ടുമണിക്കൂർ. നൽകിയിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർത്ഥികൾ ചെയ്താൽ മതിയാകും.

7. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഹ്യുമാനിറ്റീസ്&കോമോഴ്‌സ്)
പരീക്ഷാസമയം രണ്ടു മണിക്കൂർ. പാർട്ട് എ, പാർട്ട് ബി എന്നിവയിൽ നിന്നായി നൽകിയിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർത്ഥികൾചെയ്താൽ മതിയാകും.  

8. കമ്പ്യൂട്ടറൈസ്ഡ്അക്കൗണ്ടിങ്
പരീക്ഷാസമയം ഒന്നര മണിക്കൂറായി ക്രമീകരിച്ചിട്ടുണ്ട്.

9. ഇലക്‌ട്രോണിക്‌സ്
പരീക്ഷാസമയം ഒന്നര മണിക്കൂർ.

10. ഇലക്‌ട്രോണിക്‌സിസ്റ്റംസ്/ഇലക്‌ട്രോണിക്‌സർവ്വീസ്‌ടെക്‌നോളജി
പരീക്ഷാസമയം രണ്ടു മണിക്കൂർ.

11. കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്‌നോളജി/ കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി
പരീക്ഷാ സമയം രണ്ടു മണിക്കൂർ.  

12. സ്റ്റാറ്റിറ്റിക്‌സ്
പരീക്ഷാസമയം രണ്ടു മണിക്കൂർ. പാർട്ട് എ, പാർട്ട് ബി എന്നിവയിൽ നിന്നായി നൽകിയിരിക്കുന്ന രണ്ടുചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർത്ഥികൾ ചെയ്താൽ മതിയാകും.  

13. സൈക്കോളജി
കോവിഡ്‌ സാഹചര്യം കണക്കിലെടുത്ത്‌ വിദ്യാർത്ഥികൾ മറ്റൊരാളെ സബ്ജക്ട് ആക്കാതെ അവരവരുടെ സൈക്കോളജിക്കൽ ക്യാരക്ടറസ്റ്റിക്‌സ് അനലൈസ്‌ചെയ്യേണ്ടതാണ്.

14. ഹോം സയൻസ്
പരീക്ഷാസമയം രണ്ടു മണിക്കൂറായി പരിമിതപ്പെടുത്തേണ്ടതാണ്.

15. ഗാന്ധിയൻ സ്റ്റഡീസ്
പരീക്ഷാസമയം ഒന്നര മണിക്കൂർ.  ക്രാഫ്റ്റ്‌മേക്കിംഗും, ഡെമോൻസ്‌ട്രേഷനും രണ്ടായി ചെയ്യുന്നതിനു പകരം ഒന്നായി ചെയ്താൽ മതിയാകും.

16. ജിയോളജി
പരീക്ഷാ സമയം ഒന്നര മണിക്കൂർ. സ്‌പെസിമെൻ സ്റ്റോണുകൾ ഒരു മേശയിൽ ക്രമീകരിക്കുകയും കുട്ടികൾ അത്‌ സ്പർശിക്കാതെ തിരിച്ചറിയുകയും ചെയ്യേണ്ടതാണ്. Determinaton of streak and hardness using streak plate and hardness box shall be given exemptions.

17. സോഷ്യൽവർക്ക്
ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സോഷ്യൽവർക്കിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പതിവുരീതിയിൽ നടത്തുന്നതാണ്.

18. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പതിവുരീതിയിൽ നടത്തുന്നതാണ്.

19. ജേർണലിസം
ക്യാമറ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇതിലേക്കുള്ള സ്‌കോർ മറ്റിനങ്ങളിലേക്ക്‌വിഭജിച്ച് നൽകുന്നതാണ്.

20. ജ്യോഗ്രഫി

പരീക്ഷാസമയം ഒരു മണിക്കൂർ. കുട്ടികൾ പരസ്പരം കൈമാറി ഉപയോഗിച്ച് ചെയ്യേണ്ട ചോദ്യങ്ങൾ ഒഴിവാക്കിയാണ്‌ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്.

21. മ്യൂസിക്
ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ മ്യൂസിക്കിന്റെ പ്രായോഗിക പരീക്ഷ അദ്ധ്യാപകൻ നിർദ്ദേശിക്കുന്ന വിധത്തിൽ ഓൺലൈനായോ നേരിട്ടോ നടത്തുന്നതാണ്.

click me!