ഡി.ആര്‍.ഡി.ഒയില്‍ 167 ഒഴിവുകള്‍; അവസാന തീയതി ജൂലൈ പത്ത്

Web Desk   | Asianet News
Published : May 27, 2020, 09:12 AM IST
ഡി.ആര്‍.ഡി.ഒയില്‍ 167 ഒഴിവുകള്‍; അവസാന തീയതി ജൂലൈ പത്ത്

Synopsis

28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. 

ദില്ലി: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പെമെന്റ് ഓര്‍ഗനൈസേഷനില്‍ സയന്റിസ്റ്റ് ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 167 ഒഴിവാണുള്ളത്. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. rac.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

ജൂലൈ പത്ത് വരെയാണ് അപേക്ഷിക്കാനുള്ള അവസരം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ ഫീസടയ്‌ക്കേണ്ടതില്ല. മറ്റുള്ളവര്‍ 100 രൂപ ഫീസിനത്തില്‍ അടയ്ക്കണം. 28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു