ഒച്ചിഴയും വേഗം, കെ എല്‍ രാഹുലിന് നിലത്ത് നില്‍ക്കാന്‍ സമയമില്ല; വലിച്ചുകീറി ചുവരിലൊട്ടിച്ച് ആരാധകര്‍

Published : Aug 31, 2022, 09:26 PM ISTUpdated : Sep 01, 2022, 09:57 AM IST
ഒച്ചിഴയും വേഗം, കെ എല്‍ രാഹുലിന് നിലത്ത് നില്‍ക്കാന്‍ സമയമില്ല; വലിച്ചുകീറി ചുവരിലൊട്ടിച്ച് ആരാധകര്‍

Synopsis

ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ നസീം ഷായുടെ ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു താരം. ഇന്നാവട്ടെ സിംഗിള്‍ എടുക്കാന്‍ പോലും താരം ബുദ്ധിമുട്ടി. പവര്‍ പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടാനും ഇന്ത്യക്ക് പറ്റിയില്ല.

ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കെ എല്‍ രാഹുലിന് ട്രോള്‍ വര്‍ഷം. ഓപ്പണറായി എത്തിയ രാഹുല്‍ പുറത്താവുമ്പോള്‍ 39 പന്തില്‍ 36 റണ്‍സാണ് നേടിയിരുന്നത്. രണ്ട് സിക്‌സുകള്‍ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. പതിമൂന്നാം ഓവറിന്റെ അവസാന പന്തിലാണ് രാഹുല്‍ മടങ്ങുന്നത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ വിഷമിച്ച രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കാണ് ഇന്ത്യന്‍ ടീം ആരാധകരുടെ ആവശ്യം.

ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ നസീം ഷായുടെ ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു താരം. ഇന്നാവട്ടെ സിംഗിള്‍ എടുക്കാന്‍ പോലും താരം ബുദ്ധിമുട്ടി. പവര്‍ പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടാനും ഇന്ത്യക്ക് പറ്റിയില്ല. ഇതോടെ ആക്രമിച്ച് കളിക്കാന്‍ മുതിര്‍ന്ന രോഹിത് പുറത്താവുകയും ചെയ്തു. 

കോലി ക്രീസിലെത്തിയിട്ടും മാറ്റമൊന്നു ഉണ്ടായില്ല. പിന്നീട് 13-ാം ഓവറില്‍ രാഹുല്‍ മടങ്ങുമ്പോള്‍ നന്നായെന്ന് പറയുന്നുവരുമുണ്ട്. ചില ട്വീറ്റുകള്‍ വായിക്കാം...

രാഹുല്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് മികച്ച സ്‌കോറാണ് നേടിയത്. നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാന്‍ ഇന്ത്യക്കായി. 26 പന്തില്‍ പുറത്താവാതെ 68 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. വിരാട് കോലി (44 പന്തില്‍ 59) മികച്ച പിന്തുണ നല്‍കി. ഇരുവരും 98 റണ്‍സ് കൂട്ടിചേര്‍ത്തു.

ഹാര്‍ദിക് പാണ്ഡ്യ എന്തുകൊണ്ട് ടീമില്‍ നിന്ന് പുറത്തായി? കാരണം വിശദമാക്കി രോഹിത് ശര്‍മ

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

ഹോങ്കോങ്: നിസാഖത് ഖാന്‍, യാസിം മുര്‍താസ, ബാബര്‍ ഹയാത്, കിഞ്ചിത് ഷാ, എയ്‌സാസ് ഖാന്‍, സ്‌കോട്ട് മെക്കന്‍സി, സീഷന്‍ അലി, ഹാറൂണ്‍ അര്‍ഷദ്, എഹ്‌സാന്‍ ഖാന്‍, ആയുഷ് ശുക്ല, മുഹമ്മദ് ഗസന്‍ഫര്‍.
 

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര