
മുംബൈ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ വീടിന് പുറത്തിറങ്ങിയ അനുജനെ കൊലപ്പെടുത്തി ഇരുപത്തെട്ടുകാരൻ. മുംബൈയിലെ കന്ദിവാലിയിലാണ് സംഭവം. വീട്ടിൽ നിന്നിറങ്ങിയ ദുർഗേഷിനെ സഹോദരൻ രാജേഷ് ലക്ഷ്മിയാണ് കൊലപ്പെടുത്തിയതെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് സാമ്ത നഗർ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. പൂനെയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ദുർഗേഷ് കൊറോണ ഭീതിയെ തുടർന്നാണ് നാട്ടിലേക്ക് വന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവ ദിവസം വീടിന് പുറത്തിറങ്ങിയ ദുർഗേഷ് തിരിച്ചെത്തിയപ്പോൾ പ്രതിയും ഭാര്യയും പുറത്തിറങ്ങിയതിന്‍റെ പേരിൽ തർക്കിക്കുകയായിരുന്നു. ഇതിനിടെ രാജേഷ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ദുർഗേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam