പ്രണയാഭ്യർത്ഥന നിരസിച്ചതിന് അയല്‍വാസിയുടെ ഉപദ്രവം; പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

Published : Apr 27, 2020, 06:39 AM IST
പ്രണയാഭ്യർത്ഥന നിരസിച്ചതിന് അയല്‍വാസിയുടെ ഉപദ്രവം; പെൺകുട്ടി  ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

ഇന്നലെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കത്തി കഴുത്തിൽ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തര ഭീഷണിയും ഉപദ്രവും സഹിക്കാനാവാതെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന്‍റെ പേരില്‍ അയല്‍വാസിയായ യുവാവ് നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പെൺകുട്ടിയുടെ പരാതി. യുവാവിന്‍റെ ശല്യം സഹിക്കാനാവാതെ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദ് എന്ന യുവാവിനെതിരെയാണ് പെൺകുട്ടിയുടെ പരാതി. ജുനൈദ് നിരന്തരം പ്രണയാഭ്യർത്ഥന നടത്തുകയാണെന്നും നിരസിച്ചതിന്‍റെ പേരില്‍ പല തവണ ശാരീരികമായും മാനസികമായും അക്രമിക്കുകയാണെന്നും പെൺകുട്ടി പറയുന്നു. ഇയാള്‍ക്കെതിരെ നേരത്തെ ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിരുന്നു.  

കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം തുടരുകയാണെന്ന് പെണ്‍കുട്ടി പറയുന്നു. വിവാഹ ആലോചനകള്‍ മുടക്കുന്നതും ഇയാളുടെ ശീലമാണ്. ഇന്നലെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കത്തി കഴുത്തിൽ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹത്തിന് സമ്മതമാണെന്ന് മൊബൈല്‍ഫോണില്‍ റിക്കോർഡ് ചെയ്തു. തുടർന്ന് ഫോൺ ഇയാൾ കൊണ്ടുപോവുകയും ചെയ്തുവെന്ന് പെൺകുട്ടി പറ‍ഞ്ഞു. 

ഭീഷണിയും മാനസിക പ്രയാസവും സഹിക്കാൻ കഴിയാതെ വന്നതോടെ ഇന്നലെ പുലര്‍ച്ചെയാണ് പെൺകുട്ടി കൈയിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.  പെണ്‍കുട്ടിയുടെ പരാതിയില്‍ ജുനൈദിനെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.  പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിന്‍റെ പേരില്‍ ജുനൈദിനെതിരെ പോക്സോ കേസും ചങ്ങരംകുളം പൊലീസ്റ്റേഷനിലുണ്ട്.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം