'56 ഇഞ്ച് ബോക്സര്‍' ആദ്യം തന്‍റെ ഗുരു അദ്വാനിയെ ഇടിച്ചു വീഴ്ത്തി: രാഹുല്‍ ഗാന്ധി

By Web TeamFirst Published May 6, 2019, 6:24 PM IST
Highlights

അദ്വാനിയെ ഇടച്ചിട്ടതിന് ശേഷം തന്‍റെ ടീം അംഗങ്ങളായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി എന്നിവരെയും ഇടിച്ചിട്ടു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. 56 ഇഞ്ച് നെഞ്ചളവുള്ള ബോക്സര്‍ കര്‍ഷക പ്രശ്നങ്ങള്‍ക്കും അഴിമതിക്കുമെതിരെ പോരാടുന്നതിന് പകരം ആദ്യം ഗുരുവായ എല്‍കെ അദ്വാനിയുടെ മുഖത്തായിരുന്നു ആദ്യ ഇടിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്വാനിയെ ഇടച്ചിട്ടതിന് ശേഷം തന്‍റെ ടീം അംഗങ്ങളായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി എന്നിവരെയും ഇടിച്ചിട്ടു. പിന്നീട് ജിഎസ്ടിയും നോട്ടുനിരോധനവും നടപ്പാക്കി ചെറുകിട കര്‍ഷകരെയും സാധാരണക്കാരെയും കര്‍ഷകരെയും മോദി ഇടിച്ചിട്ടെന്ന് രാഹുല്‍ പരിഹസിച്ചു. ഹരിയാനയിലെ ഭീവാനിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഴിമതിയ്ക്കും തൊഴിലില്ലായ്മക്കുമെതിരെയായിരുന്നു നിങ്ങള്‍ യുദ്ധം ചെയ്യേണ്ടിയിരുന്നത്. അതില്‍ നിങ്ങള്‍ പരാജയപ്പെട്ടു. ഭരണത്തിലേറി അഞ്ച് വര്‍ഷമായിട്ടും എന്തിനെതിരെയാണ് യുദ്ധം ചെയ്യുന്നതെന്ന് പോലും അറിയില്ല. ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി. പക്ഷേ, നടപ്പാക്കുന്ന വാഗ്ദാനമാണ് ന്യായ് പദ്ധതിയിലൂടെ കോണ്‍ഗ്രസ് പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

click me!