മോദിയെ 72 വര്‍ഷത്തേക്ക് വിലക്കണം -അഖിലേഷ് യാദവ്

By Web TeamFirst Published Apr 30, 2019, 1:44 PM IST
Highlights

125 കോടി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട മോദി അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ അധികാരം പിടിയ്ക്കാന്‍ നോക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു.

ലഖ്നൗ: 40 തൃണമൂല്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവന നാണക്കേടാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്. ഇത്രയും തരംതാണ പ്രസ്താവന നടത്തിയ മോദിയെ '72 വര്‍ഷം' വിലക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രധാനമന്ത്രിമാര്‍ ഇത്തരത്തില്‍ സംസാരിയ്ക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ. 125 കോടി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട മോദി അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ അധികാരം പിടിയ്ക്കാന്‍ നോക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു.

മോദിയുടെ കള്ളപ്പണ മാനോഭാവമാണ് പുറത്തുവരുന്നത്. 72 മണിക്കൂറല്ല, 72 വര്‍ഷം അദ്ദേഹത്തെ വിലക്കണമെന്നും അഖിലേഷ് പറഞ്ഞു. യോഗി ആദിത്യനാഥ്, നവ്ജോതി സിങ് സിദ്ധു എന്നിവരെ 72 മണിക്കൂര്‍ വിലക്കിയിരുന്നു. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് തെരഞ്ഞെടുപ്പിന് ശേഷം 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. രൂക്ഷമായ ഭാഷയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മോദിക്കെതിരെ രംഗത്തുവന്നത്. 

click me!