കേരളത്തിലെ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് സമിതികൾക്ക് രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കി

By Web TeamFirst Published Feb 11, 2019, 7:44 PM IST
Highlights

കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി, പ്രചരണസമിതി, ഏകോപനസമിതി, മാധ്യമ ഏകോപന സമിതി എന്നിവയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കി. 

ദില്ലി: കേരളത്തിലെ ലോക്സഭാ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതികള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കി. മുതിര്‍ന്ന നേതാവ് എകെ ആന്‍റണി അടക്കം 26 പേരടങ്ങുന്നതാണ് തെരഞ്ഞെടുപ്പ് സമിതി. ഇതു കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് അധ്യക്ഷനായ 58 അംഗ തെരഞ്ഞെടുപ്പ് ഏകോപനസമിതി, കെ.മുരളീധരന്‍ അധ്യക്ഷനും വിഎസ് ജോയ് കണ്‍വീനറുമായി 35 അംഗ പ്രചരണസമിതി, വിഎസ് ശിവകുമാര്‍ അധ്യക്ഷനായ 36 അംഗ പബ്ലിസിറ്റി കമ്മിറ്റി, പാലോട് രവി അധ്യക്ഷനായ 35 അംഗ മാധ്യമഏകോപനസമിതി എന്നിവയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കിയതായി സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ അറിയിപ്പില്‍ പറയുന്നു. 

മുല്ലപ്പള്ളി രാമചന്ദ്രന്‍, എകെ ആന്‍റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, പിസി ചാക്കോ, കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍, ബെന്നി ബെഹന്നാന്‍, കെ.മുരളീധരന്‍, വയലാര്‍ രവി,വിഎം സുധീരന്‍,എംഎം ഹസന്‍, പിജെ കുര്യന്‍, പിപി തങ്കച്ചന്‍, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വിഡി സതീശന്‍, കെവി തോമസ്, കെസി ജോസഫ്, എപി അനില്‍ കുമാര്‍, ജോസഫ് വാഴക്കന്‍, പിസി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, പന്തളം സുധാകരന്‍, വിഎസ് ശിവകുമാര്‍ എന്നിവരാണ് തെരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍. ഇവരെ കൂടാതെ ഡീന്‍ കുര്യാക്കോസ്, ലതികാ സുഭാഷ്, കെഎം അഭിജിത്ത്, അബ്ദുള്‍ സലാം എന്നീ പോഷകസംഘടനാ ഭാരവാഹികളും തെരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടും. 

INC COMMUNIQUE

Appointment of office-bearers for various committees for Kerala Pradesh Congress Committee.
(1/2) pic.twitter.com/0L6fS2AAKz

— INC Sandesh (@INCSandesh)
click me!