അരിതയുടെ പോരാട്ടം പ്രതിരോധിച്ച് പ്രതിഭ, കായംകുളത്ത് എൽഡിഎഫ് മുന്നേറ്റം പ്രവചിച്ച് സ‍ർവേ

By Web TeamFirst Published Apr 30, 2021, 8:04 PM IST
Highlights

അരിതാ ബാബുവിനെതിരെ പ്രതിഭയ്ക്ക് വിജയിച്ച് കേറാനാവും എന്നാണ് സർവേയിലെ കണ്ടെത്തൽ.  
 

ആവേശപ്പോരാട്ടം നടക്കുന്ന കായംകുളം മണ്ഡലത്തിൽ എൽഡിഎഫിന് മേൽക്കൈ പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോൾ സ‍ർവേ. സിപിഎം സിറ്റിം​ഗ് എംഎൽഎ യു.പ്രതിഭയ്ക്കെതിരെ മത്സരിക്കുന്ന കോൺ​ഗ്രസിൻ്റെ യുവസ്ഥാന‍ർത്ഥി അരിതാ ബാബു വലിയ ഓളം മണ്ഡലത്തിൽ സൃഷ്ടിച്ചെങ്കിലും വിജയത്തിലേക്ക് എത്താൻ അതു മതിയാവില്ലെന്നാണ് സ‍ർവേ വിലയിരുത്തുന്നത്. അരിതാ ബാബുവിനെതിരെ പ്രതിഭയ്ക്ക് വിജയിച്ച് കേറാനാവും എന്നാണ് സർവേയിലെ കണ്ടെത്തൽ.  

click me!