പ്രിയങ്കയുടെ വരവിനെ പരിഹസിച്ച് ബിജെപി

By Web TeamFirst Published Jan 23, 2019, 3:47 PM IST
Highlights

ബിജെപി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയാണ് കുടുംബമെങ്കില്‍ കുടുംബം തന്നെ പാര്‍ട്ടിയാവുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലെന്ന് സാംപ്രിത് പത്ര

ദില്ലി: കോണ്‍ഗ്രസ് എന്നും കുടുംബപാര്‍ട്ടിയാണെന്നതിന് തെളിവാണ് പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ വരവെന്ന് ബിജെപി.  രാഹുലിൻറെ നേതൃത്വത്തിൽ വിജയിക്കാനാവില്ലെന്ന് കോൺഗ്രസ് മനസിലാക്കിയെന്ന് ബിജെപിയുടെ മാധ്യമവക്താവ് ബാബുൽ സുപ്രിയോ വാര്‍ത്തയോട് പ്രതികരിച്ചു കൊണ്ട് പറഞ്ഞു. 

പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടുന്നുള്ള പരസ്യപ്രഖ്യാപനമാണിത്. രാഹുലിന് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കാതെ വന്നതാടോ ഒരു ഊന്ന് വടിയായിട്ടാണ് കുടുംബത്തില്‍ നിന്നും പ്രിയങ്കയെ കൊണ്ടു വന്നിരിക്കുന്നതെന്നും മറ്റൊരു ബിജെപി വക്താവ് സാംപിത് പത്ര പറഞ്ഞു. ഗാന്ധി കുടുംബത്തിനപ്പുറം നോക്കാനുള്ള ശേഷി പോലും കോണ്‍ഗ്രസിനില്ലെന്ന് ഇതോടെ വീണ്ടും തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയാണ് കുടുംബമെങ്കില്‍ കുടുംബം തന്നെ പാര്‍ട്ടിയാവുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലെന്നും സാംപിത് പത്ര പരിഹസിച്ചു. 
 

click me!