ബിജെപി 'മോദി-ഷാ' പാര്‍ട്ടിയല്ലെന്ന് നിതിന്‍ ഗഡ്കരി

By Web TeamFirst Published May 10, 2019, 10:36 PM IST
Highlights

ബിജെപി ഒരിക്കലും വാജ്പേയ്-അഡ്വാനി പാര്‍ട്ടിയായിരുന്നില്ല. അതുപോലെ മോദി-ഷാ പാര്‍ട്ടിയുമാകില്ല.

ദില്ലി: വ്യക്തി കേന്ദ്രീകൃതമായ പാര്‍ട്ടിയാകാന്‍ ബിജെപിക്ക് കഴിയില്ലെന്ന് മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. ബിജെപി മോദി കേന്ദ്രീകൃത പാര്‍ട്ടിയാണെന്ന വിമര്‍ശനത്തെ അദ്ദേഹം തള്ളി. ബിജെപി ഒരിക്കലും വാജ്പേയ്-അഡ്വാനി പാര്‍ട്ടിയായിരുന്നില്ല. അതുപോലെ മോദി-ഷാ പാര്‍ട്ടിയുമാകില്ല.

കൃത്യമായ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബ ഭരണം ബിജെപിയില്‍ സാധ്യമല്ല. ബിജെപിയില്‍ മോദി-ഷാ അപ്രമാദിത്തമാണെന്ന വാദം തെറ്റാണ്. പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി ബോഡിയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുക. പാര്‍ട്ടി ശക്തിപ്പെട്ട് നേതാക്കള്‍ ദുര്‍ബലരായാല്‍ തെരഞ്ഞെടുപ്പ് വിജയിക്കില്ല. അതുകൊണ്ട് തന്നെ പ്രശസ്തനായ ഒരു നേതാവ് തെരഞ്ഞെടുപ്പിന്‍റെ മുന്നില്‍നില്‍ക്കുന്ന സ്വാഭാവികം.

വികസന അജണ്ട മുന്‍നിര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജാതിയും വര്‍ഗീതയും പറയുന്നത് പ്രതിപക്ഷമാണെന്നും ഗഡ്കരി പറഞ്ഞു. അടുത്ത സര്‍ക്കാര്‍ ബിജെപി തന്നെ രൂപീകരിക്കുമെന്നും 2014ലേതിനാക്കള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു. 

click me!