ഇനി മത്സരിക്കില്ല, അന്തിമ തീരുമാനം പാര്‍ട്ടിയുടേത്: സുഷമ സ്വരാജ്

By Web TeamFirst Published Nov 20, 2018, 3:10 PM IST
Highlights

അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.  ഒരിക്കല്‍ കൂടി മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് വിശദമാക്കിയ സുഷമ അവസാന തീരുമാനം പാര്‍ട്ടിയുടേത് ആയിരിക്കുമെന്ന് വ്യക്തമാക്കി.

ഇന്‍ഡോര്‍: അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.  ഒരിക്കല്‍ കൂടി മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് വിശദമാക്കിയ സുഷമ അവസാന തീരുമാനം പാര്‍ട്ടിയുടേത് ആയിരിക്കുമെന്ന് വ്യക്തമാക്കി. മധ്യപ്രദേശിലെ വിദിഷയില്‍ നിന്നുള്ള ലോക് സഭാംഗമാണ് അറുപത്തിയാറുകാരിയായ സുഷമ സ്വരാജ്.

ബിജെപിയിലെ മുതിര്‍ന്ന അംഗം കൂടിയായ സുഷമ സ്വരാജ് അഭിഭാഷക കൂടിയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിന് ഇടയിലാണ് ഇനി മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് സുഷമ സ്വരാജ് വിശദമാക്കിയത്. 1977 ല്‍  25 വയസ് പ്രായമുള്ളപ്പോഴാണ്  സുഷമ സ്വരാജ് ഹരിയാനയില്‍ മന്ത്രിയാവുന്നത്. 

മികച്ച ലോക്സഭാംഗവും മന്ത്രിയെന്ന നിലയില്‍ ഏറെ പ്രശംസനീയമായ കാര്യങ്ങള്‍ ചെയ്ത വ്യക്തിയെന്ന നിലയിലും ഇനി മല്‍സരിക്കാനില്ലെന്ന സുഷമ സ്വരാജിന്റെ തീരുമാനത്തോട് പാര്‍ട്ടി സ്വീകരിക്കുന്ന സമീപനമെന്താണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
 

click me!