മൂന്നാംഘട്ട തെരഞ്ഞെടുപ്പിന് തിരശീല വീണു; പോളിങ് 64.66%, സംസ്ഥാനങ്ങളിലെ പോളിങ് ഇങ്ങനെ

By Web TeamFirst Published Apr 23, 2019, 8:37 PM IST
Highlights

ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ 69.45 ശതമാനവും രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 69.43 ശതമാനവുമായിരുന്നു പോളിങ്.

ദില്ലി: ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.  64.66 ശതമാനമാണ് മൂന്നാം ഘട്ടത്തിലെ പോളിങ്ങെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളം, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് മുഴുവന്‍ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്.

ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ 69.45 ശതമാനവും രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 69.43 ശതമാനവുമായിരുന്നു പോളിങ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നും കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട് നിന്നും ജനവിധി തേടി. നരേന്ദ്ര മോദി, അമിത് ഷാ, എല്‍കെ അദ്വാനി, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ ഗുജറാത്തില്‍ വോട്ട് രേഖപ്പെടുത്തി. 

വിവിധ സംസ്ഥാനങ്ങളിലെ വോട്ടിങ് ശതമാനം ചുവടെ

ഛത്തിസ്ഖണ്ഡ്-64.02
കര്‍ണാടക-60.42
കേരളം-76.57
ഗോവ-70.19
ഗുജറാത്ത്-59
ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി-71.43
ദാമന്‍ ആന്‍ഡ് ദിയു-73
അസം-74.05
ബംഗാള്‍-78.97
ത്രിപുര-79.64
ബിഹാര്‍-60
മഹാരാഷ്ട്ര-62
ഒഡിഷ-64
യുപി-60.52

click me!