മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി: ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

By Web TeamFirst Published May 9, 2019, 3:20 PM IST
Highlights

ലേ പ്രസ് ക്ലബ് അംഗങ്ങളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിഗ്സിന്‍ സ്പാല്‍ഗറും ഇരുവര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

ശ്രീനഗര്‍: വാര്‍ത്തസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച  കേസില്‍ ബിജെപി ജമ്മു കശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയക്കം രണ്ട് നേതാക്കള്‍ക്കെതിരെ കേസ്. ലേ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ നിര്‍ദേശത്തെ  തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് കേസെടുത്തത്.

ലേ പ്രസ് ക്ലബ് അംഗങ്ങളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിഗ്സിന്‍ സ്പാല്‍ഗറും ഇരുവര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവര്‍ക്കുമെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും മതിയായ തെളിവുകളുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന ആരോപണം ബിജെപി തള്ളി. ലേയില്‍ നടക്കുന്ന റാലി റിപ്പോര്‍ട്ട് ചെയ്യുന്നതിനായുള്ള ക്ഷണക്കത്താണ് കവറിലുണ്ടായിരുന്നതെന്നാണ് ബിജെപി നേതാക്കളുടെ വാദം. വാര്‍ത്തസമ്മേളനത്തിനെത്തിയ ബിജെപി നേതാക്കള്‍ പണം കവറിലാക്കി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. സംഭവം വാര്‍ത്തയായതോടെയാണ് അധികൃതര്‍ നടപടിയുമായി രംഗത്തെത്തിയത്.

click me!