രാഷ്ട്രീയ ഇന്നിംഗ്‌സില്‍ വെടിക്കെട്ട് ഓപ്പണിംഗ്; ഗംഭീറിനെ അഭിനന്ദിച്ച് ക്രിക്കറ്റ് താരങ്ങള്‍

By Web TeamFirst Published May 24, 2019, 10:16 AM IST
Highlights

ഗംഭീറിന് ഹൃദ്യമായ അഭിനന്ദനവുമായി മുന്‍ സഹതാരം ഹര്‍ഭജന്‍ സിംഗ്. വിവിഎസ് ലക്ഷ്‌മണ്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങളും ആശംസകളുമായി രംഗത്തെത്തി. 

ദില്ലി: രാഷ്ട്രീയ അരങ്ങേറ്റത്തില്‍ ബിജെപിക്കായി മിന്നും തുടക്കമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണ്‍ ഗൗതം ഗംഭീര്‍ നടത്തിയത്. ഈസ്റ്റ് ദില്ലി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ അര്‍വീന്ദര്‍ സിംഗിനും ആം ആദ്‌മിയുടെ അതിഷിക്കും എതിരെ മികച്ച വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഗംഭീര്‍ വിജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. 

Congratulations my brother for your win 👍🤛 💪 more power to you

— Harbhajan Turbanator (@harbhajan_singh)

ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ തകര്‍പ്പന്‍ ജയം നേടിയ ഗംഭീറിനെ പ്രശംസിച്ച് സീനിയര്‍ സ്‌പിന്നറും മുന്‍ സഹതാരവുമായ ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തി. വിജയത്തില്‍ പ്രിയ സഹോദരന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഭാജിയുടെ ട്വീറ്റ്. ഭാജിക്ക് നന്ദിയറിയിക്കുന്നതായും മാറ്റങ്ങള്‍ക്കാണ് തന്‍റെ ശ്രമമെന്നും ഗംഭീര്‍ മറുപടി നല്‍കി. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി‌പിന്നറായ ഹര്‍ഭജനെ പ്രശംസിക്കുകയും ചെയ്തു ഗൗതം ഗംഭീര്‍.

Thanks a lot Bhajji paa. Ur wishes mean a lot to me. Just hoping to make a difference to as many lives as possible. Saw a glimpse of you in , the turn, the bounce everything is there Phaji. लगता है picture अभी बाक़ी है।

— Gautam Gambhir (@GautamGambhir)

വിവിഎസ് ലക്ഷ്‌മണ്‍, ശിഖര്‍ ധവാന്‍, ആര്‍പി സിംഗ്, രാഹുല്‍ ശര്‍മ്മ, ഇശാന്ത് ശര്‍മ്മ, വേദാ കൃഷ്‌ണമൂര്‍ത്തി തുടങ്ങിയ ക്രിക്കറ്റര്‍മാരും ഗംഭീറിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. 

Many Congratulations on your victory. Wish you well always. May you serve people well.

— VVS Laxman (@VVSLaxman281)

Congratulations Gauti Bhai, what a knock! You have done it again, but this time off the field. Here's to the perfect start to the new innings. 🏏

— ShiQhar Dhawan (@SDhawan25)

., I wish you a glorious and successful career in this new innings of governance.

— R P Singh रुद्र प्रताप सिंह (@rpsingh)

Congratulations to the man with golden heart and truly a gentleman jo be bolo cum hai Paaji chak do phate like u do always 👏👏❤️😊🙏 respect ✊

— Rahul Sharma (@ImRahulSharma3)

India has voted and voted right !!! Congratulations PM sir !!! And offcourse !!!

— Veda Krishnamurthy (@vedakmurthy08)
click me!