ഹര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും: ജാംനഗറില്‍ നിന്നും മത്സരിക്കാന്‍ സാധ്യത

By Web TeamFirst Published Mar 7, 2019, 12:04 PM IST
Highlights

ജാം നഗര്‍ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേയ്ക്ക് ഹാര്‍ദിക് മൽസരിക്കാനും സാധ്യതയുണ്ടെന്നാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

അഹമ്മദാബാദ്: ഗുജറാത്തിൽ നിന്നുള്ള പട്ടേൽ സമുദായ നേതാവ് ഹാര്‍ദിക് പട്ടേൽ കോണ്‍ഗ്രസിൽ ചേര്‍ന്നേക്കും. ഹാര്‍ദിക് പട്ടേൽ  ഈ മാസം 12-ന് കോണ്‍ഗ്രസിൽ ചേര്‍ന്നേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ജാം നഗര്‍ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേയ്ക്ക് ഹാര്‍ദിക് മൽസരിക്കാനും സാധ്യതയുണ്ടെന്നാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഈ മാസം 12-ന് അഹമ്മദാബാദിൽ ചേരുന്നുണ്ട്. പിന്നാലെ പാര്‍ട്ടി റാലിയും നടത്തും. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാര്‍ദിക് പട്ടേൽ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. 

click me!