കണ്ണൂരിൽ തന്നെ മത്സരിച്ചേക്കും; കടന്നപ്പള്ളി രാമചന്ദ്രൻ

By Web TeamFirst Published Mar 2, 2021, 12:17 PM IST
Highlights

നിലവിൽ കണ്ണൂർ കോൺഗ്രസ് എസിന് ലഭിക്കാതിരിക്കേണ്ട സാഹചര്യമില്ല. ഘടകക്ഷികളോട് മാന്യത പുലർത്തുന്ന മുന്നണിയാണ് എൽഡിഎഫ്.

കണ്ണൂർ: തെരഞ്ഞെടുപ്പിൽ താൻ കണ്ണൂരിൽ തന്നെ മത്സരിച്ചേക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. നിലവിൽ കണ്ണൂർ കോൺഗ്രസ് എസിന് ലഭിക്കാതിരിക്കേണ്ട സാഹചര്യമില്ല. ഘടകക്ഷികളോട് മാന്യത പുലർത്തുന്ന മുന്നണിയാണ് എൽഡിഎഫ്. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും. കോൺ​ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ വന്നാലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കടന്നപ്പള്ളി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. കൊല്ലത്ത് നടൻ മുകേഷിനെ വീണ്ടും മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. ഇരവിപുരത്ത് എം.നൗഷാദ് തുടരും. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ തന്നെ സ്ഥാനാർത്ഥിയാകും. സീറ്റ് നേരത്തെ സിപിഎം ഏറ്റെടുത്തേക്കുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും  വിജയസാധ്യത പരിഗണിച്ച് കോവൂർ കുഞ്ഞുമോനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ആർഎസ്പി ലെനിനിസ്റ്റ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടത് സ്വതന്ത്രനായാകും അദ്ദേഹം മത്സരിക്കുകയെന്നാണ് സൂചന. 

Read Also: മുകേഷിന് രണ്ടാമൂഴം, ഇരവിപുരത്ത് നൗഷാദ് തുടരും, ഇളവ് കിട്ടിയാൽ അയിഷ പോറ്റിക്കും മേഴ്സിക്കുട്ടിയമ്മക്കും സാധ്യത...


 

click me!