മുന്നണി മാറ്റം:' ജയ സാധ്യതയുണ്ട്', മാണി സി കാപ്പൻ നിലപാട് പറയട്ടെയെന്ന് കെ സി വേണുഗോപാൽ

By Web TeamFirst Published Feb 9, 2021, 5:24 PM IST
Highlights

മുന്നണി മാറ്റമടക്കമുള്ള വിഷയത്തിൽ കാപ്പൻ ആദ്യം നിലപാട് വ്യക്തമാക്കണം. ഇക്കാര്യത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു

തിരുവനന്തപുരം: പാലാ എംഎൽഎ മാണി സി കാപ്പന്റെ മുന്നണി മാറ്റത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പാലായിൽ കാപ്പന് ജയ സാധ്യതയുണ്ട്. ജനപിന്തുണയുള്ളതിനാലാണ് ഉപതെരഞ്ഞെടുപ്പിൽ പാലായിൽ കാപ്പൻ വിജയിച്ചത്. മുന്നണി മാറ്റമടക്കമുള്ള വിഷയത്തിൽ കാപ്പൻ ആദ്യം നിലപാട് വ്യക്തമാക്കണം. ഇക്കാര്യത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎസ്സിയിലെ അനധികൃത നിയമനങ്ങൾ തടയാൻ നിയമനിർമ്മാണം നടത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി. 

click me!