എല്ലാ ഉയര്‍ച്ചയ്ക്കും പിന്നില്‍ ആലപ്പുഴയും പാര്‍ട്ടി പ്രവര്‍ത്തകരും: കെസി വേണുഗോപാല്‍

By Web TeamFirst Published Jan 23, 2019, 2:17 PM IST
Highlights

 ഇങ്ങനെയുള്ള ദൗത്യങ്ങള്‍ എല്‍പിക്കാന്‍ തക്ക വിശ്വാസം പാര്‍ട്ടി അധ്യക്ഷന് തന്നില്‍ ഉണ്ടെന്നത് ചാരിതാര്‍ത്ഥ്യം നല്‍കുന്ന കാര്യമാണെന്നും കെസി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

ദില്ലി: നിര്‍ണായകമായ ഘട്ടത്തില്‍ പ്രധാനപ്പെട്ട പദവിയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിയമിച്ചതില്‍ ആഹ്ളാദമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍. ഇങ്ങനെയുള്ള ദൗത്യങ്ങള്‍ എല്‍പിക്കാന്‍ തക്ക വിശ്വാസം പാര്‍ട്ടി അധ്യക്ഷന് തന്നില്‍ ഉണ്ടെന്നത് ചാരിതാര്‍ത്ഥ്യം നല്‍കുന്ന കാര്യമാണെന്നും കെസി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മുതിര്‍ന്ന നേതാക്കളുടെ അനുഭവസമ്പത്തും പുതിയ തലമുറയുടെ ആവേശവും സമ്മിശ്രമാണ് കോൺ​ഗ്രസിൽ താൻ ആ​ഗ്രഹിക്കുന്നതെന്ന് പലപ്പോഴും പാർട്ടി അധ്യക്ഷൻ തങ്ങളോട് പറഞ്ഞിട്ടുണ്ട്. ആ രീതിയിൽ യുവാക്കളേയും മുതിർന്ന നേതാക്കളേയും ഒരുമിച്ചു കൊണ്ടു പോകുന്ന പ്രവർത്തനമാവും നടത്തുക. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമോയെന്ന കാര്യം പാർട്ടി അധ്യക്ഷൻ തീരുമാനിക്കുമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും താൻ അനുസരിക്കും. തന്റെ ഉയർച്ചയ്ക്ക് എല്ലാത്തിനും കാരണം ആലപ്പുഴയും പാർട്ടി പ്രവർത്തകരുമാണ്. പ്രിയങ്ക ഗാന്ധിയുടെ വരവ് പാർട്ടിക്ക്  ഇരട്ടി ഊർജ്ജം നൽകുമെന്ന് പറഞ്ഞ കെസി വേണു​ഗോപാൽ  സംഘടനയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തുമെന്നും സ്ഥാനാർഥി നിർണയത്തിൽ താഴെ തട്ടിൽ മുതൽ അഭിപ്രായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!